സുഹൃത്തുക്കളുമായി അടിച്ചു പൊളിച്ച് പാർവ്വതി ജയറാം; ചിത്രങ്ങൾ പങ്കുവച്ച് താരം.!! Parvathy Jayaram Celebrating With Her Friends Malayalam

ഒരുകാലത്ത് മലയാളികളുടെ മനം കവർന്ന പ്രകടനം കാഴ്ചവെച്ച പ്രിയനടിയായിരുന്നു പാർവതി. അശ്വതി എന്ന സ്വന്തം പേരിൽ വന്ന അവർ പിന്നീട് നമ്മുടെയെല്ലാം സ്വന്തം പാർവതി ആയി മാറി.പ്രശസ്ത നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ 1986-ൽ പുറത്തിറങ്ങിയ ‘വിവാഹിതരെ ഇതിലെ’ പാർവതിയുടെ ആദ്യ ചിത്രമായിരുന്നു. തന്റെ പതിനാറാം വയസ്സിലാണ് മലയാള സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്നു തന്റെ കരിയറിന്റെ സുവർണ്ണകാലഘട്ടത്തിൽ മികച്ച ഒരുപാട് നായിക വേഷങ്ങൾ പാർവതി ചെയ്തു.

മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. നടൻ ജയറാമുമായുള്ള പ്രണയവും വിഹവാഹവുമെല്ലാം അന്നത്തെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. തുടർന്ന് അഭിനയജീവിതത്തിൽ നിന്നും വിട്ടുനിന്ന പാർവതി, മുപ്പത് വർഷത്തോളമായ തന്റെ ദാമ്പത്യജീവിതവുമായി സന്തോഷത്തോടെ മുന്നോട്ട് പോവുന്നു. മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും അടങ്ങുന്ന ഈ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും കൗതുകമാണ്.

കാളിദാസ് ചുരുങ്ങിയ സമയം കൊണ്ട് സൗത്ത്ഇന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായ പ്രിയതാരമാണ്. ഇതിനോടകംതന്നെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ അവർക്കു സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ഈ കുടുംബത്തിനോടുള്ള അവരുടെ സ്നേഹം പങ്കുവെക്കാറുള്ളത് സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ പാർവതി തന്റെ സുഹൃത്തുക്കളുടെ കൂടെ നടത്തിയ ഒരു വിനോദയാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഒരുപാട് കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളുടെ സന്തോഷത്തിൽ

ആരാധകരും പങ്കുചേരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ‘Dosti forever’ എന്ന ഹാഷ്ടാഗോടുകൂടെയാണ് എട്ടോളം ചിത്രങ്ങൾ അവർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.വ്യത്യസ്ത വേഷങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്നുമെടുത്ത ചിത്രങ്ങളാണ് എല്ലാം. കാലങ്ങൾക്ക് ശേഷമുള്ള ഉറ്റസുഹൃത്തുക്കളുടെ സംഗമത്തിന്റെ സന്തോഷം എല്ലാവരുടെയും മുഖത്ത് നിറഞ്ഞുനിൽക്കുന്നു.സ്നേഹം നിറഞ്ഞ ഒരുപാട് കമെന്റുകൾ ചിത്രത്തിനു താഴെ ആരാധകർ പങ്കുവെച്ചിട്ടുണ്ട്.

Comments are closed.