വൈറൽ റീൽസുമായി പ്രേക്ഷകരെ രസിപ്പിച്ച് പാറുക്കുട്ടിയും ചേച്ചി ലച്ചുവും.!! പാറുക്കുട്ടി ഇത്രയൊക്കെ വളർന്നോ എന്ന് പ്രേക്ഷകർ.!! Parukutty and Lachu Viral Reels video

മലയാളി പ്രേക്ഷകരെ കുടു കുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ട് ലക്ഷക്കണക്കിന് കുടുംബ പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നായി മാറിയ പ്രോഗ്രാമാണല്ലോ ” ഉപ്പും മുളകും”. ആർ ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഫ്ലവേഴ്സ് ടിവിയിൽ 2015 മുതൽ സംപ്രേഷണം ചെയ്തു വരികയും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട ഷോകളിൽ ഒന്നായി മാറുകയും ചെയ്യുകയായിരുന്നു ഇത്.

ഒരു കുടുംബ പശ്ചാത്തലത്തിൽ നടക്കുന്ന കാര്യങ്ങളെ വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കാൻ ഇവർക്ക് സാധിച്ചിരുന്നു. അതിനാൽ തന്നെ ഈയൊരു സീരിയലിലെ ഓരോ കഥാപാത്രങ്ങൾക്കും തങ്ങളുടേതായ ആരാധകരുമുണ്ട്. ബിജു സോപാനവും നിഷാ സാരംഗും അച്ഛനും അമ്മയുമായി എത്തിയപ്പോൾ സാബിത്ത്, ജൂഹി, ശിവാനി എന്നിവരും ഇവരുടെയെല്ലാം കൊച്ചനുജത്തിയായി ബേബി അമയ എന്ന പാറുക്കുട്ടിയും എത്തിയതോടെ

മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനം ചെലുത്താൻ ഇവർക്ക് സാധിച്ചിരുന്നു. മാത്രമല്ല വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ ലോകത്ത് എത്തി അസാധ്യപ്രകടനം കാഴ്ചവെക്കുന്ന പാറുക്കുട്ടിക്ക് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. ഉപ്പും മുളകും എന്ന പ്രോഗ്രാമിന്റെ രണ്ടാം സീസൺ ആരംഭിച്ചത് മുതൽ ഇവരുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും പ്രേക്ഷകർക്കിടയിൽ ക്ഷണനേരം വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഷൂട്ടിങ്ങിന്റെ ഇടവേളകൾക്കിടയിൽ രസകരമായ ഒരു റീൽസുമായി ആരാധകരെ രസിപ്പിക്കാൻ എത്തിയിരിക്കുകയാണ്

പാറുക്കുട്ടിയും ചേച്ചി ലച്ചുവും. സോഷ്യൽ മീഡിയയിലെ വൈറൽ റീൽസ് ഗാനങ്ങളിൽ ഒന്നായ “മാരി മി” എന്ന് തുടങ്ങുന്ന പാട്ടിനൊപ്പം ജൂഹിയുടെ വിരലിൽ പാറുക്കുട്ടി മോതിരം അണിയിക്കുന്നതും തുടർന്നുള്ള വൈറൽ ഡാൻസുമാണ് ഈയൊരു വീഡിയോയുടെ ശ്രദ്ധ കേന്ദ്രം. ജുഹി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ ഒരു വീഡിയോ നിമിഷനേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും വൈറലായി മാറുകയും ചെയ്തതോടെ രസകരമായ നിരവധി പ്രതികരണങ്ങളും ആരാധകരിൽ നിന്നും കാണാവുന്നതാണ്.

Comments are closed.