പാറുവിന് ഇന്ന് നാല് വയസ്സ്.. .ജനിച്ച് നാലാം മാസം മലയാളികൾക്ക് ഇടയിലേക്ക് കടന്നു വന്ന മലയാളികളുടെ സ്വന്തം പാറുക്കുട്ടിക്ക് നാല് വയസ്സ് തികയുമ്പോൾ.. പിറന്നാളാശംസകൾ നേർന്ന് ആരാധകൻ.!! Baby ameya | uppum mulakum parukutty | uppum mulakum parukutty birthday | uppum mulakum parukkutty 4th birthday | baby ameya birthday celebration

മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെ സുപരിചിതയാണ് ബേബി അമേയ. അമേയ എന്ന പേരിനപ്പുറത്തേക്ക് പാറുക്കുട്ടി എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന കുരുന്ന് ജനിച്ച്‌ നാലാം മാസം മുതൽ അഭിനയ രം​ഗത്ത് സജീവമാണ്. സ്ക്രിപ്റ്റ് ഇല്ലാതെ അഭിനയിക്കുന്ന സീരിയലിലെ ഏക താരമെന്ന വിശേഷണവും പാറുക്കുട്ടിക്ക് സ്വന്തമാണ്. ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യ്ത ജനപ്രിയ


സീരിയലായ ഉപ്പും മുളകിലുടെയാണ് മലയാളികളുടെ സ്വന്തം പാറുക്കൂട്ടി അഭിനയ രം​ഗത്ത് എത്തിയത്. പാറമട വീട്ടിലെ ബാലുവിന്റെയും നീലുവിന്റെയും അഞ്ചാമത്തെ മകളായിട്ടാണ് കുട്ടി താരം ഉപ്പും മുളകിലേക്ക് എത്തിയത്. പാറുക്കുട്ടിയുടെ സാന്നിദ്ധ്യം പലപ്പോഴും പരമ്പരയിൽ ശ്രദ്ധേയമാകാറുണ്ട്. നിരവധി ആരാധകരുള്ള കുട്ടി താരത്തിന്റെ നാലാം പിറന്നാൾ ആഘോഷത്തിന് വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ചേച്ചിയും ഒത്ത് കേക്ക് മുറിക്കുന്ന കുട്ടി താരത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ നാലാം വയസ്സിലേക്ക് കടക്കുമ്പോൾ കുട്ടി താരം നന്നായി സംസാരിക്കാനും മുടിയൻ ചേട്ടനൊപ്പം ഡാൻസ് കളിക്കാനും ഒക്കെ പഠിച്ചു. പാറുക്കുട്ടി വളർന്നത്. ഉപ്പും മുളകും പ്രേക്ഷകരുടെ കൺ മുൻപിലായിരുന്നു. ജനിച്ചു നാലാം മാസം മുതൽ ക്യാമറയ്ക്കു മുന്നിലെത്തി മൂന്നു വയസ്സ് ആവുമ്പോഴേക്കും ലക്ഷക്കണക്കിന് ആരാധകരെയാണ് ഈ കുറുമ്പി സമ്പാദിച്ചിട്ടുള്ളത്.

കരുനാഗപ്പള്ളി പ്രയാർ സ്വദേശികളായ അനിൽ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയു രണ്ടാമത്തെ മകളാണ് അമേയ. എന്നാൽ സീരിയലിലെ പാറുക്കുട്ടി വിളി ഹിറ്റായി മാറിയതോടെ അമേയ വീട്ടിലും നാട്ടിലുമെല്ലാം മലയാളികളുടെ സ്വന്തം പാറുക്കുട്ടിയായി മാറുകയായിരുന്നു. പാറുവിന്റെ ക്യൂട്ട് വീഡിയോകളും ചിത്രങ്ങളുമെല്ലാം ഇടയ്ക്കിടെ സോഷ്യൽ മീഡിയ പേ​ജുകളിൽ വെെറലാകാറുണ്ട്. കുട്ടിതാരത്തിന്റെ കൂടുതൽ ചിത്രങ്ങളും വീഡിയോകളും ഫാൻസ് ഗ്രൂപ്പുകളിലുടെയും മറ്റുമാണ് വെെറലാകുന്നത്.

Comments are closed.