സിനിമ പ്രേമികളുടെ ഉള്ളു പൊള്ളിക്കുന്ന കഥയുമായി ‘പരിയേറും പെരുമാൾ’; മാരി സെൽവരാജ് എന്നയാളുടെ ഡയരക്ടർ ബ്രില്ലിയൻസ് കാണാം…| Pariyerum Perumal Movie Malayalam

Pariyerum Perumal Movie Malayalam: തമിഴകത്ത് നിന്നെത്തിയ മികച്ച ഒരു ചലച്ചിത്ര അനുഭവമാണ് ‘പരിയേറും പെരുമാൾ. ചിത്രം നിങ്ങളുടെ ഉള്ളു പൊള്ളിക്കും അസ്വസ്ഥമാക്കും സിനിമ കണ്ടതിനു ശേഷവും നിങ്ങളെ വേട്ടയാടും. ചിത്രം പ്രശ്നവത്ക്കരിക്കുന്നത് ഇന്ത്യൻ സാമൂഹിക പരിസരങ്ങളിൽ നൂറ്റാണ്ടുകളായി അത്രമേൽ ആഴത്തിൽ പറ്റിപിടിച്ചിരിക്കുന്ന ജാതി വ്യവസ്ഥയെയും ദുരഭിമാന കൊലയേയുമൊക്കെയാണ്.’പരിയേറും പെരുമാൾ’ മാരി സെൽവരാജ് എന്ന നവാഗത സംവിധായകന് സിനിമ കേവലം ഉപജീവനമാർഗ്ഗമല്ല മറിച്ച് രാഷ്ട്രീയ പ്രവർത്തനം തന്നെയാണെന്ന് അടിവരയിടുന്നു.മാരി സെൽവരാജ് തിരശ്ശീല ഉയർത്തുന്നത് കറുപ്പിയെന്ന നായയുടെ കൊലപാതകത്തിലൂടെയാണ്.

ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയും കറുപ്പി അദൃശ്യമായി നമ്മളെ പിന്തുടരുകയാണ്. കൂടാതെ ചില ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നു. ‘വേട്ട’‘വേട്ടയാടൽ’ എന്നിവയെ ഇത്ര തീവ്രമായി അനുഭവപ്പെടുത്തിയിട്ടുള്ള സിനിമകളും വേറെയുണ്ടാകില്ല. ഒരു നല്ല പാഠപുസ്തകം കൂടിയാണ് ചിത്രത്തിന്റെ നിർമാണ പങ്കാളി കൂടിയായ സംവിധായകൻ പാ. രഞ്ജിത്തിന് ‘പരിയേറും പെരുമാൾ’. പാ. രഞ്ജിത്ത് സിനിമക്ക് അകത്തും പുറത്തും കൃത്യമായ രാഷ്ട്രീയവും നിലപാടുമുള്ള വ്യക്തിയാണ്. പൊള്ളുന്ന ജീവിത യഥാർഥ്യങ്ങളിലേക്ക് ക്യാമറ തിരിച്ചു പിടിക്കുകയും. സംവിധായകന്റെ വിജയം ശാക്തീകരണ മുദ്രവാക്യങ്ങളിൽ മാത്രം കുടുങ്ങി കിടക്കാതെ സിനിമയെന്ന മാധ്യമത്തെ ഒരു രാഷ്ട്രീയ അനുഭവമാക്കി മാറ്റാൻ കഴിഞ്ഞു എന്നത് തന്നെയാണ്.

‘കാക്കമുട്ടൈ’, ‘വിസാരണൈ’, ‘ആണ്ടവൻ കട്ടളൈ’, ‘ജോക്കർ’ എന്ന ചിത്രങ്ങൾക്ക് ശേഷം കൃത്യമായി രാഷ്ട്രീയ പ്രകാശനം നടത്തുന്ന ചിത്രമായി ഇത് മാറി. കഥ വികസിക്കുന്നത് പുളിയൻകുളം എന്ന കാർഷിക ഗ്രാമത്തിൽ നിന്ന് തിരുനെൽവേലി ലാ കോളജിൽ നിയമ പഠനത്തിനെത്തുന്ന പരിയേറും പെരുമാളിലൂടെയാണ്. ഏറെ സങ്കീർണമായ, വ്യത്യസ്ത അടരുകളുള്ള, വൈകാരികമായ അഭിനയ മൂഹുർത്തങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രത്തെ സ്വാഭാവികതയോടെ സ്ക്രീനിലേക്ക് പകർത്തിയത് ഈ ചിത്രത്തിൽ കാണാം.പെരുമാൾ അഭിമുഖീകരിക്കുന്ന ചോദ്യം നമ്മെ കണ്ണുനിരിൽ ആഴ്ത്തും.

അച്ഛന്റെ തൊഴിലിനെക്കുറിച്ച് ചോദിക്കുമ്പോൾ കാളവണ്ടികാരനാണെന്ന് പെരുമാൾ കള്ളം പറയുന്നതും കാണാം. പെൺവേഷം കെട്ടിയാടുന്ന തെരുവ് നർത്തകനാണ് തന്റെ അച്ഛനെന്നു പറയാൻ അയാളുടെ അഭിമാനം സമ്മതിക്കുന്നില്ല. എന്നാൽ ഒടുവിൽ അയാൾ തന്റെ അച്ഛനെയും അദ്ദേഹത്തിന്റെ ഐഡന്റിയേയും ധീരമായി തന്നെ പരിചയപ്പെടുത്തുന്നതും കാണാം. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണാന്ന് പഠിപ്പിക്കുന്ന ക്ലാസ്മുറിയിൽ തന്നെ പെരുമാൾ നിരന്തരം അപമാനിക്കപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമായി നിങ്ങൾക്ക് മാരി സെൽവരാജിന്റെ ഡയറക്ടർ ബ്രില്ലിയൻസ് ഓരോ ഫ്രെയിമിലും കാണാം.

Rate this post

Comments are closed.