പരിപ്പ് വടയിൽ ഇതും കൂടി ചേർത്ത് ഉണ്ടാക്കിയാൽ രുചി ഇരട്ടിയാകും.. ചായക്കടി ഇനി ഉഷാറാക്കാം.!! Parippu Vada Recipe Malayalam

Parippu Vada Recipe Malayalam : നല്ല ഒരു മഴ പെയ്യുമ്പോൾ മലയാളികളുടെ മനസിലേക്ക് ഓടി വരുന്ന ഒരു കൊതി എന്നു തന്നെ പറയാം ഒരു കട്ടൻ ചായയും പരിപ്പ് വടയും കിട്ടിയെങ്കിൽ എന്ന്. അപ്പോൾ തന്നെ ഹോട്ടലിലും ചായക്കടയിലും ഒക്കെയുള്ള ചില്ല് അലമാരയിൽ ഇരുന്നു കൊണ്ട് നമ്മെ നോക്കി ചിരിക്കുന്ന പരിപ്പ് വട മനസിലേക്ക് ഓടി എത്തുകയും ചെയ്യും.

വായിൽ കപ്പലോടുന്ന ഈ ഓർമ്മയുടെ ഭംഗി മറയുന്നതിന് മുൻപ് തന്നെ നമുക്ക് ഈ ചായക്കടി ഉണ്ടാക്കിയാലോ? അതും ഈ പരിപ്പ് വടയിൽ ഒരു സീക്രട്ട് ചേരുവ ചേർത്താൽ ഇതിന്റെ രുചി ഇരട്ടി ആവുകയും ചെയ്യും. അത്‌ എന്താണ് എന്നല്ലേ? അത്‌ അറിയാനായി ഇതോടൊപ്പം ഉളള വീഡിയോ മുഴുവനായും കാണുക. ഈ പരിപ്പ് വട ഉണ്ടാക്കാനായി ഗ്രീൻ പീസ് പരിപ്പ് വേണം എടുക്കാനായിട്ട്.

ഈ വട പരിപ്പ് രണ്ട് മണിക്കൂർ എങ്കിലും കുതിർത്ത് എടുക്കണം. ഇതിനെ കഴുകി അരിച്ചെടുക്കണം. ഇതിൽ നിന്നും കുറച്ച് പരിപ്പ് മാറ്റി വയ്ക്കണം. ഇത് അവസാനം ചേർത്ത് കൊടുക്കാൻ ഉള്ളതാണ്. ഈ അരച്ചെടുത്ത പരിപ്പിന്റെ ഒപ്പം ആവശ്യത്തിന് പെരുംജീരകം, വെളുത്തുള്ളി കറിവേപ്പിലയും പരിപ്പും ചേർത്ത് മിക്സിയിൽ ഒന്ന് കറക്കി എടുക്കണം.

ഇതിലേക്ക് സവാള അരിഞ്ഞതും ഇഞ്ചിയും ചെറിയ ഉള്ളിയും കറിവേപ്പിലയും മാറ്റി വച്ച പരിപ്പും ഉപ്പും കൂടി ചേർത്താൽ നല്ലത് രുചികരമായ പരിപ്പ് വട ഉണ്ടാക്കാനുള്ള കൂട്ട് തയ്യാർ. കയ്യിൽ വച്ച് ഉരുട്ടി പരത്തി ചൂട് എണ്ണയിൽ ഇട്ട് വറുത്തു കോരിയാൽ മതി. ചായക്കടയിൽ നിന്നു ലഭിക്കുന്ന അതേ രുചിയിൽ നമ്മുടെ വീടിന്റെ സ്വന്തം അടുക്കളയിലും പരിപ്പ് വട തയ്യാറാക്കി എടുക്കാവുന്നതേ ഉള്ളൂ. Video Credit : Fathimas Curry World

Rate this post

Comments are closed.