
കുലകുത്തി പപ്പായ കായ്ക്കാൻ ഈ ഒരൊറ്റ വളം മതി.!!! Pappaya Farming Easy Tips Malayalam
നമ്മുടെയെല്ലാം വീടുകളിൽ ഒരു പപ്പായ ചെടിയെങ്കിലും ഉണ്ടായിരിക്കും. പല നാടുകളിൽ പല പേരുകളിൽ അറിയപ്പെടുന്ന പപ്പായക്ക് ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്. കറിയായും,ഉപ്പേരിയായും, പഴമായും എല്ലാം പപ്പായ പലരീതിയിൽ കഴിക്കാം എന്നതാണ് ഈയൊരു ഫലത്തിന്റെ മറ്റൊരു എടുത്തു പറയേണ്ട സവിശേഷത.എന്നാൽ അവ ആവശ്യത്തിന് കായ്ക്കാത്തതായിരിക്കും പ്രധാന പ്രശ്നം. എന്നാൽ ഏതൊരു ചെറിയ പപ്പായ ചെടിയും കുലകുത്തി കായ്ക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
നല്ല രീതിയിൽ സൂര്യപ്രകാശം കിട്ടുന്ന ഇടത്ത് വേണം പപ്പായ ചെടി നടാൻ. മാത്രമല്ല ആവശ്യത്തിന് വെള്ളവും എല്ലാദിവസവും ചെടിക്ക് ഒഴിച്ചു കൊടുക്കണം. സാധാരണയായി വലിയ പൂവുകൾ ഉള്ള അതായത് പെൺ പൂവ് ഉള്ള പപ്പായ ചെടികൾ മാത്രമാണ് കായ്ക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ പൂ, അതായത് ആൺ പൂ മാത്രം ഉണ്ടാകുന്ന ചെടികൾ ഉണ്ടെങ്കിൽ അവ വളർത്തിയത് കൊണ്ട് ഒരു ഗുണവും ഇല്ല.

പപ്പായ ചെടിക്ക് ആവശ്യത്തിന് വളം കൂടി നൽകിയാൽ മാത്രമേ എല്ലാ കാലത്തും കായികയുള്ളൂ. മൂന്നുമാസത്തിൽ ഒരിക്കൽ ചെടിയുടെ പുറത്തേക്ക് നിൽക്കുന്ന വേരിന്റെ ഭാഗത്ത് കുമ്മായം വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കണം. എന്നാൽ മാത്രമാണ് ചെടിക്ക് വളരാൻ ആവശ്യമായ കാൽസ്യം ലഭിക്കുകയുള്ളൂ. അതുപോലെ കൂട്ടുവളം മാസത്തിൽ ഒരു തവണയെങ്കിലും കൊടുക്കാനായി ശ്രദ്ധിക്കുക. പൊട്ടാഷ് പോലുള്ള വളങ്ങളും മാസത്തിലൊരിക്കൽ നൽകുകയാണെങ്കിൽ ചെടി നിറയെ കായകൾ ഉണ്ടാകും.
മരത്തിന്റെ പുറത്തേക്ക് നിൽക്കുന്ന വേരുകളിലേക്ക് ആണ് കുമ്മായം നൽകേണ്ടത്. മാത്രമല്ല ചെടിയുടെ അടിവേരിന് ഉറപ്പ് കിട്ടുന്ന രീതിയിലാണ് ചെടി നടേണ്ടത്. ഇത്തരം കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലെ പപ്പായ ചെടിയും കുലകുത്തി കായ്ക്കും എന്നതിൽ സംശയം വേണ്ട. വളപ്രയോഗത്തെപ്പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.video credit : Deepu Ponnappan
Comments are closed.