മുഖം വെളുപ്പിക്കും പപ്പായ ഫേസ്‌പാക്ക്.. മുഖകാന്തി 15 മിനിറ്റുകൊണ്ട് കൂട്ടാൻ ഒരു EASY ഈസി പപ്പായ ഫേസ്‌പാക്ക്.!! Pappaya facepack

മുഖസൗന്ദര്യത്തിനായി പല തരത്തിലുള്ള ക്രീമുകളും മറ്റും വാരിവലിച്ചു ഉപയോഗിക്കുന്നവരായിരിക്കും മിക്ക ആളുകളും. ഈ ഒരു ലക്‌ഷ്യം വെച്ച് കൊണ്ട് തന്നെ ബ്യൂട്ടി പാർലറുകൾ കയറി ഇറങ്ങുന്നവരും നിരവധി, എന്നാൽ നാച്ചുറൽ ആയി നമ്മുടെ ചര്മത്തെ തിളക്കമുള്ളതാക്കുന്നതിനും മുഖസൗന്ദര്യം വർദ്ധിപ്പിക്കുവാനും അനുയോജ്യമായ പല മാര്ഗങ്ങളും നമുക്ക് ചുറ്റും ഉണ്ട്. അതിൽ പ്രധാനിയാണ് പപ്പായ.

പപ്പായ ഉപയോഗിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എല്ലാവര്ക്കും അറിയാമല്ലോ? ഇതിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. മുഖത്തിന്റെയും മുടിയുടെയും സൗന്ദര്യത്തെ സംരക്ഷിക്കുവാൻ പപ്പായ വളരെയധികം സഹായകമാണ്. പപ്പായ ഉപയോഗിക്കുന്നത് ചൂടിനെ പ്രതിരോധിക്കുവാൻ സഹായിക്കുന്നതോടൊപ്പം തന്നെ മുഖത്തിന്റെ തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു.

പപ്പായ നല്ലതുപോലെ ഉടച്ചു ഓട്സ്, പഞ്ചസാര എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തശേഷം മുഖത്തു പുരട്ടുക. പാൽ ഉപയോഗിച്ചും പിന്നീട് ചെറുചൂടുവെള്ളം ഉപയോഗിച്ചും കഴുകി കളയാം. ഇത് കണ്ണിനടിയിൽ പുരട്ടുക. എല്ലാ തരാം ചർമക്കാർക്കും ഉപയോഗിക്കാമെങ്കിലും എണ്ണമയമുള്ള ചര്മമുള്ളവർക്കാണ് ഏറെ ഉത്തമം. ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകുവാൻ പ്രത്യേകം ശ്രദ്ധിക്കാം. പപ്പായ കുഴമ്പ് രൂപത്തിലാക്കി മുഖത്തു പുരട്ടിയാൽ

മുഖക്കുരുവിനെ പ്രതിരോധിക്കാം. മുടിയുടെ വളർച്ചക്കും താരൻ അകറ്റുന്നതിനും ഇവ ഏറെ ഉത്തമം. ആഴ്ചയിൽ ഒരിക്കൽ എങ്കിലും പപ്പായ കഴിക്കുന്നത് മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് സഹായിക്കും. പപ്പായയും തൈരും ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം നനഞ്ഞ മുടിയിൽ അറ മണിക്കൂർ തേച്ചു പിടിപ്പിക്കുക. കണ്ണിന്റെ ആരോഗ്യത്തിനും ഉത്തമം. കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. Video Credit : Healthy Kerala

Rate this post

Comments are closed.