പനി കൂര്‍ക്ക ആരും അറിയാത്ത രഹസ്യങ്ങള്‍.. തീർച്ചയായും നട്ടുവളർത്തേണ്ട ഒരു അത്ഭുത സസ്യം.!!

ഏതുകാലാവസ്ഥയിലും കണ്ടുവരുന്ന ഒരു സസ്യമാണ് നമ്മുടെ പനിക്കൂർക്ക. വര്ഷം മുഴുവനും നിലനിൽക്കുന്ന ഒരു ഔഷധ സസ്യമാണ് എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. “കർപ്പൂരവല്ലി”, “കഞ്ഞിക്കൂർക്ക” “നവര” എന്നുമെല്ലാം ഇവ പൊതുവെ അറിയപ്പെടാറുണ്ട്. ഇളം പച്ച നിറത്തിലുള്ള ഇലകളാണ് ഇവ, മാത്രമല്ല കുറ്റിച്ചെടിയായാണ് ഇവ വളരുക. ആയുർവേദത്തിൽ നല്ലൊരു ഔഷധസസ്യം കൂടിയാണ് നമ്മുടെയീ പനിക്കൂർക്ക.

കഫത്തിന്‌ നല്ലൊരു ഔഷധമാണ് ഇവയുടെ ഇലയുടെ നീര് പിഴിഞ്ഞ് കുടിക്കുന്നത്. കൂടാതെ ചെറിയ കുട്ടികൾക്ക് കഫക്കെട്ട് മാറുന്നതിനായി പനികൂർക്കയില ആവിയിൽ വേവിച്ചു നെറുകയിൽ വെച്ച് കൊടുക്കാറുണ്ട്. പനിയും കഫക്കെട്ടും ജലദോഷവുമെല്ലാം ഞൊടിയിടയിൽ മാറുന്നതിന് ഈ കുഞ്ഞു ചെടികൾക്കുള്ള പങ്ക് ചെറുതൊന്നുമല്ല. ഗൃഹവൈദ്യത്തിൽ, ചുക്കുകാപ്പിയിലെ ഒരു ചേരുവ കൂടിയാണ് കഞ്ഞിക്കൂർക്ക.


രോഗപ്രതിരോധശേഷി വര്ധിക്കുവാൻ ഇവ വളരെയധികം സഹായിക്കുന്നുണ്ട്. പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നീ ആയുർവേദ മരുന്നുകളിൽ മുഖ്യ ചേരുവയാണ് കഞ്ഞിക്കൂർക്ക. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ആര്‍ത്രൈറ്റിസ്, യൂറിക് ആസിഡ് തുടങ്ങിയ രോഗങ്ങൾ മാറുന്നതിനുള്ള ഉത്തമ പ്രധിവിധി കൂടിയാണിത്. മൂത്രവിരേചനത്തിനു ഇവ വളരെയധികം നല്ലതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ഇവ പരിഹാരം നൽകുന്നു.

കഞ്ഞികൂർക്കയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. .ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി sayyadi’s worldഎന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.