പനികൂർക്കയിലയുണ്ടെങ്കിൽ മുടിക്ക് ഡൈ ചെയ്യാനും മുടി സമൃദ്ധമായി വളരാനും ഒരൊറ്റമൂലി 👌👌

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് അകാലനിര. സാധാരണ മുടി നരക്കുന്നത് നാല്പത് നാല്പത്തിയഞ്ച് വയസിനു മുകളിൽ ഉള്ളവരിൽ ആയിരുന്നെങ്കിൽ ഇന്നത് ചെറുപ്പക്കാരിൽ പോലും കണ്ടുവരുന്ന ഒരു പ്രവണതയാണ്. ഇന്നത്തെ നമ്മുടെ ജീവിത രീതിയും കാലാവസ്ഥ വ്യതിയാനവും ഭക്ഷണരീതികളും ഒക്കെ തന്നെയാണ് ഇതിനുള്ള പ്രധാന കാരണം..

അകാലനിര പരിഹരിക്കുന്നതിനായി ഹെയർ ഡൈ പോലുള്ള പല വസ്തുക്കളും നമ്മുടെ മാർക്കറ്റുകളിൽ ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് മുടി നരക്ക് പരിഹാരം കാണുവാൻ സാധിക്കില്ല എന്ന് മാത്രമല്ല നമ്മുടെ ശിരോചർമത്തെ ബാധിക്കുകയും ചെയ്യും. പണിക്കൂർക്കയില വീട്ടിലുണ്ടെങ്കിൽ മുടി വളരുന്നതിനും മുടിയുടെ നര അകറ്റുന്നതിനുമുള്ള ഒരു ഒറ്റമൂലി തയ്യാറാക്കാം.

കരിംജീരകവും ചായപ്പൊടിയും ഇട്ടു നല്ല കടുപ്പത്തിൽ ചായയാണ് ആദ്യമായി തയ്യാറാക്കുന്നത്. ഇത് ഉപയോഗിച്ചാണ് ഈ ഒരു ഒറ്റമൂലി തയ്യാറാക്കുന്നത്. കരിംജീരകം ഉപയോഗിക്കുന്നത് ചുമ, ജലദോഷം ഇവ ഇല്ലാതാക്കാൻ സഹായിക്കും. പനിക്കൂർക്കയില പത്തെണ്ണം എടുത്ത് ഈ ഒരു ചായയും നെല്ലിക്കാപൊടിയും മൈലാഞ്ചി പൊടിയും ചേർത്ത് അരച്ചെടുക്കുക. പൊടിക്ക് പകരം പച്ചനെല്ലിക്കയോ, മൈലാഞ്ചി ഇലയും ഉപയോഗിക്കാം.

ഇത് ഒരു ഇരുമ്പുചട്ടിയിലേക്ക് മാറ്റിയശേഷം നാരങ്ങയുടെ നീര് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു ദിവസത്തിന് ശേഷം ഉപയോഗിക്കാവുന്നതാണ്. തെക്കേണ്ടവിധം അറിയുവാൻ വീഡിയോ കാണൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : MS easy tips

Comments are closed.