Panikkurkka Aloevera Hair Dye : അകാല നര, മുടികൊഴിച്ചിൽ, താരൻ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളായിരിക്കും നമ്മളിൽ മിക്കവരും. തലയിൽ ഒന്നോ രണ്ടോ നരച്ച മുടി കണ്ടു തുടങ്ങുമ്പോഴേക്കും കടകളിൽ പോയി ഹെയർ ഡൈ വാങ്ങി അടിക്കുന്ന പതിവും മിക്ക ആളുകളിലും കണ്ടു വരാറുണ്ട്. എന്നാൽ കെമിക്കൽ അടങ്ങിയ ഇത്തരം ഉൽപന്നങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് മൂലം
അത് മുടിയുടെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കും. വളരെ നാച്ചുറലായി തന്നെ മുടി കറുപ്പിച്ചെടുക്കാൻ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു സ്പെഷ്യൽ ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പനിക്കൂർക്കയുടെ ഇല, കറിവേപ്പില, കറ്റാർവാഴയുടെ പൾപ്പ്, മൈലാഞ്ചി പൊടി, തേയില വെള്ളം, നീലയമരിയുടെ പൊടി ഇത്രയും സാധനങ്ങളാണ്.
ആദ്യം തന്നെ കറ്റാർവാഴ നന്നായി കഴുകി വൃത്തിയാക്കി ഉള്ളിലെ പൾപ്പ് മാത്രമായി എടുക്കുക. അതിലേക്ക് കറിവേപ്പിലയും, പനിക്കൂർക്കയുടെ ഇലയും ചേർത്ത് മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് ഇട്ടുകൊടുക്കുക. ഒരു ദിവസം മുഴുവൻ ഇത് ഇരുമ്പ് ചീനച്ചട്ടിയിൽ വച്ച് നല്ലതുപോലെ കറുത്ത നിറത്തിലേക്ക് ആകണം. പിറ്റേദിവസം ഈയൊരു ഹെയർ പാക്ക് തലയിൽ നല്ലതുപോലെ അപ്ലൈ ചെയ്ത് കുറച്ചുസമയം കഴിഞ്ഞാൽ കഴുകിക്കളയാവുന്നതാണ്. അതിനുശേഷം മറ്റൊരു ഹെയർ പാക്ക് കൂടി തലയിൽ അപ്ലൈ ചെയ്യണം.
അതിനായി കുറച്ച് നീലയമരിയുടെ പൊടിയും, കട്ടൻ ചായയും ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക. ഇത് തലയിൽ അപ്ലൈ ചെയ്തു കൊടുക്കുക. കുറച്ചു സമയം കഴിഞ്ഞ് ഈ ഒരു ഹെയർ പാക്ക് കഴുകി കളയാവുന്നതാണ്. അതിനായി ബാക്കി വന്ന കറ്റാർവാഴയുടെ പൾപ്പ് കുറച്ചു വെള്ളം കൂടി ചേർത്ത് അടിച്ചെടുത്ത ശേഷം തലയിൽ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഇങ്ങിനെ ചെയ്യുകയാണെങ്കിൽ മുടിയുടെ വളർച്ച കൂടുകയും നര ഇല്ലാതാക്കുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Panikkurkka Aloevera Hair Dye Panikkurkka Aloevera Hair Dye Video Credit : Vichus Vl