രാമയ്യൻ കറി.!! പാലക്കാടിന്റെ സ്വന്തം വിഭവം.. സ്വാദ് അറിഞ്ഞാൽ മനസ്സിൽ നിന്നു പോകില്ല.!! Palakkad Recipe Ramayyan Curry Malayalam
Palakkad Recipe Ramayyan Curry Malayalam : രാമയ്യൻ കറി പാലക്കാട്ടുകാരുടെ ഒരുസ്പെഷ്യൽ സദ്യ വിഭവംആണ് രാമയ്യൻ കറി. പേര് പോലെ തന്നെ വ്യത്യസ്തമായ ഒരു കറി പക്ഷേ വളരെ രുചികരവും ഹെൽത്തിയുമാണ് ഈ കറി പാലക്കാട് സ്വന്തം കറിയായ രാമൻ കറി കേൾക്കുമ്പോൾ തന്നെ ആൾക്കാർക്ക് കൗതുകമാണ് അതിലേറെ രുചികരവും കൗതുകം ഉണർത്തുന്ന പാചകരീതിയുമാണ് ഈ വിഭവതിന്റേത്. ഇനി തയ്യാറാക്കാൻ എടുക്കുന്ന സമയവും വളരെ കുറവ് മതി.
ഓരോ നാട്ടിൽ ഓരോ തരത്തിലുള്ള ഭക്ഷണങ്ങളാണ് അങ്ങനെ പാലക്കാടിന് സ്വന്തമായിട്ടുള്ള രാമയങ്ക്കറി അറിയാതെ പോകരുത് അത്രയും നല്ല ഒരു രുചികരമായ വിഭവമാണ് ഇത്. മധുരവും പുളിയും ചേർന്നിട്ടുള്ള വിഭവത്തിൽ ചേനയും ചേർക്കുന്നുണ്ട് ചേന ചേർക്കുമ്പോൾ ചൊറിയുമോ എന്നുള്ള ഒത്തിരി സംശയങ്ങളുടെ ചേന ആയതുകൊണ്ട് തന്നെ കഴിക്കാത്ത ഒത്തിരി മനുഷ്യൻമാരുണ്ട് എന്നാൽ ചേന ഇത്രയും വിജയകരമായി തയ്യാറാക്കാൻ കഴിയുമോ

എന്ന് ഈ കറി കഴിച്ചു കഴിയുമ്പോൾ ചോദിക്കും. രുചിയിലും സൂപ്പർ ആണ്.ആവശ്യമായ സാധനങ്ങൾചേന – 6 / 7 ചെറിയ കഷണങ്ങൾ തേങ്ങ – 1 കപ്പ്‌ഇഞ്ചി – 1 ഇഞ്ച് വലുപ്പത്തിൽശർക്കര – 1/2 പീസ് പച്ചമുളക് -4 എണ്ണംപുളി – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് വറുത്തിടുവാൻവെളിച്ചെണ്ണ -2 ടീസ്പൂൺകടുക് -1/2 ടീസ്പൂൺചുവന്ന മുളക് – 2 എണ്ണംകറി വേപ്പിലഉണ്ടാകുന്ന വിധം ചേനയും മറ്റു സാധനങ്ങളും ചേർത്തു നന്നായി അരച്ചെടുക്കുക. പാത്രത്തിലേക്കു അരച്ചത് മാറ്റിയ ശേഷം വറുത്തിടുക.
ചെറിയ ഒരു മധുരവും പുളിയും ചേർന്ന് നല്ലൊരു തൊട്ടു കറി ആണ് ഇത്.(ചേനയുടെ കൂടെ പുളിചേർക്കുന്നതിനാൽ ചൊറിയുമെന്ന പേടി വേണ്ട ) തയ്യാറാക്കുന്ന വിധം വീഡിയോ കൊടുക്കുന്നുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും, ലൈക് ചെയ്യാനും, ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Prabhas veggie world.
Comments are closed.