
പച്ചമാങ്ങ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാവില്ല ഈ കിടിലൻ വിഭവം.!!! Pachamanga Pachadi Recipe Malayalam
Pachamanga Pachadi Recipe Malayalam : വേനൽക്കാലമായപ്പോൾ കുട്ടികളെല്ലാം പാടത്തും പറമ്പിലും ഒക്കെ കളിച്ചു നടക്കുകയാവും. കല്ലെറിഞ്ഞു വീഴ്ത്തുന്ന പച്ചമാങ്ങ ഉപ്പും മുളകും പുരട്ടി കഴിക്കുന്ന ബാല്യകാലം ഓർമ്മയിൽ നുര പൊങ്ങുന്ന സമയം. ഇന്ന് പാടത്തു കളിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. എന്നാലും വേനലവധി എന്ന് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നത് പച്ചമാങ്ങയുടെ പുളി തന്നെയാണ്.
ഈ പച്ചമാങ്ങ ഉപയോഗിച്ച് ഒരു വിഭവം ഉണ്ടാക്കി നോക്കിയാലോ. അതിനായി രണ്ട് പച്ചമാങ്ങ കഴുകി തൊലി ചെത്തി കളയുക. പച്ചമാങ്ങ ഒരു ഗ്രേറ്ററിൽ ഗ്രേറ്റ് ചെയ്യണം. കൊത്തി അരിഞ്ഞാലും മതി. പുളി ഉള്ള മാങ്ങ ആണെങ്കിൽ നന്നായി ഒന്ന് പിഴിഞ്ഞാൽ കുറച്ച് പുളി മാറിക്കിട്ടും. ഈ ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന മാങ്ങയുടെ കൂട്ടത്തിൽ പച്ചമുളക് ചെറുതായി അരിഞ്ഞു ചേർക്കണം. അതിന്റെ ഒപ്പം ചെറിയ ഉള്ളിയും ചെറുതായി

അരിഞ്ഞു ചേർക്കണം. ഇതിന്റെ ഒപ്പം ഉപ്പും കറിവേപ്പിലയും തേങ്ങാപ്പാലും കൂടി ചേർത്ത് നല്ലത് പോലെ യോജിപ്പിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കിയതിന് ശേഷം കടുക് പൊട്ടിക്കണം. അതിലേക്ക് വറ്റൽ മുളകും ഉലുവയും പൊട്ടിച്ചതിന് ശേഷം ചെറിയ ഉള്ളിയും കറിവേപ്പിലയും കൂടി ചേർത്ത് വഴറ്റണം. ഇങ്ങനെ കടുക് താളിച്ചു കൂടി ചേർത്തു കഴിഞ്ഞാൽ നല്ല രുചികരമായ പച്ചമാങ്ങാ പച്ചടി തയ്യാർ.
ഈ ഒരൊറ്റ കറി മതി നിറയെ ചോറ് ഉണ്ണാനായിട്ട്. കഞ്ഞിയുടെ ഒപ്പം ചമ്മന്തിക്കും അച്ചാറിനും പകരം ഉപയോഗിക്കാനും നല്ലതാണ് ഈ പച്ചടി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ പച്ച മാങ്ങാ പച്ചടി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകളും ഉണ്ടാക്കേണ്ട വിധവും വളരെ വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. സാധാരണ ഉണ്ടാക്കുന്ന പച്ചടികളിൽ നിന്നും വ്യത്യസ്തമായ ഒരു പച്ചടി തന്നെയാണ് ഇത്. Video Credit : Annammachedathi Special 2.0
Comments are closed.