Pacha Pappaya Uppilittath Recipe : അച്ചാറുകൾ പല രീതിയിൽ ഉണ്ടാക്കാറുണ്ടെങ്കിലും അധികമാരും കഴിച്ചിരിക്കാൻ സാധ്യതയില്ലാത്ത ഒന്നായിരിക്കും പച്ച പപ്പായ ഉപ്പിലിട്ടത്. വീട്ടിലുള്ള പച്ച പപ്പായ ഉപയോഗിച്ച് കറിയും തോരനുമെല്ലാം ഉണ്ടാക്കി മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു പപ്പായ ഉപ്പിലിട്ടതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പപ്പായ ഉപ്പിലിടാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി
വൃത്തിയാക്കി തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുത്ത പപ്പായ കഷണങ്ങൾ, കാന്താരി മുളക്, പച്ചമുളക്, വിനാഗിരി, തിളപ്പിച്ച ചൂടോടുകൂടിയ വെള്ളം, ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കുരുവെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി മുറിച്ചെടുത്ത പപ്പായ ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് ചതച്ചുവച്ച കാന്താരി മുളകും, പച്ചമുളകും ഇട്ടശേഷം നന്നായി തിളപ്പിച്ച് എടുത്ത വെള്ളം ഒഴിച്ചു കൊടുക്കുക.
അതിനുശേഷം പുളിക്ക് ആവശ്യമായ വിനാഗിരി കൂടി ഈ ഒരു കൂട്ടിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത ശേഷം പപ്പായ ഉപ്പിലിട്ടത് കുറച്ചുനേരം അടച്ച് വയ്ക്കാവുന്നതാണ്. രണ്ട് മണിക്കൂർ കഴിയുമ്പോഴേക്കും ഉപ്പെല്ലാം വെള്ളത്തിലേക്ക് നന്നായി അലിഞ് പപ്പായയിൽ പിടിച്ചിട്ടുണ്ടാകും. ഇപ്പോൾ നല്ല രുചികരമായ പപ്പായ ഉപ്പിലിട്ടത് റെഡിയായി കഴിഞ്ഞു. വെറുതെ കഴിക്കാനും അതല്ലെങ്കിൽ കഞ്ഞിയോടൊപ്പമൊക്കെ കൂട്ടി കഴിക്കാനും പപ്പായ ഉപ്പിലിട്ടത് ഉപയോഗിക്കാം.
പപ്പായ ഉപ്പിലിടുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ഒരു കാര്യം തണുത്ത വെള്ളം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ വിനാഗിരിയുടെ അളവ് കുറഞ്ഞുപോയാൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയുണ്ട്. വീട്ടിലുള്ള പച്ച പപ്പായ ഉപയോഗിച്ച് ഈയൊരു രീതിയിൽ ഒരു തവണയെങ്കിലും തയ്യാറാക്കി നോക്കാവുന്നതാണ്. പപ്പായ ഉപ്പിലിട്ടത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യാം. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് വഴി പപ്പായ വെറുതെ കളയേണ്ട ആവശ്യവും വരുന്നില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Pacha Pappaya Uppilittath Recipe Video Credit : :Farisa World