അതിമനോഹരമായ ഇന്റീരിയറും എക്സ്റ്റീരിയറും ഉള്ള മികച്ച വീട്.!! Outstanding Home With Stunning Interior and Exterior

ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരു തവണ മാത്രം സഫലമാകുന്ന സ്വപ്നമാണ് സ്വന്തമായി വീട് എന്നത്. അത് മനസ്സിനിണങ്ങുന്ന താരത്തിലുള്ളവ ആയിരക്കണം എന്നാണ് ഏവരുടെയും ആഗ്രഹം. അത്തരത്തിൽ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ഏഴ് സെന്റ് സ്ഥലത്ത് 2400 സ്ക്വയർ ഫീറ്റിൽ 52 ലക്ഷത്തോളം രൂപ ചെലവിൽ അർബൻ ലീഫ് ഡിസൈനേഴ്സ് ആൻഡ് ഡവലപ്പേഴ്സ് നിർമ്മിച്ച രാജു കുരുവിളയുടെ മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത് . മനോഹരമായ ടോപ്പിക്കൽ ഡിസൈനാണ് വീടിന്റെ എലിവേഷൻ ആയി ഉപയോഗിച്ചിരിക്കുന്നത്.

സ്ക്വയർ ടൂബിൽ ചെയ്തിരിക്കുന്ന ഗേറ്റ് കടന്ന് വീട്ടുമുറ്റത്ത് എത്തിയാൽ നാച്ചുറൽ സ്റ്റോണിലും നാച്ചുറൽ ഗ്രാസിലും അലങ്കരിച്ചിരിക്കുന്നു മുറ്റം ആണ് കാണാൻ കഴിയുക. ഓപ്പൺ സിറ്റൗട്ട് ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സിറ്റൗട്ട്നോട് ചേർന്ന് തന്നെയുള്ള കാർപോർച്ചും വളരെ വിശാലമായതാണ്. നാച്ചുറൽ സ്റ്റോണിൽ ക്ലിയർ കോട്ട് ചെയ്ത് മുൻവശത്തെ ഒരു ഭിത്തിയും മനോഹരമാക്കിയിട്ടുണ്ട്. ഗ്രാനൈറ്റ് കൊണ്ട് ഫ്ലോർ ചെയ്തിരിക്കുന്ന സിറ്റൗട്ടിലെ മെയിൻ ഡോർ ഒഴികെ ബാക്കി എല്ലാ ഡോറുകളും ജനാലകളും ഇവിടെ വൈറ്റ് കളറിൽ ആണ് ചെയ്തിരിക്കുന്നത്.

വീട് മുഴുവനായും തന്നെ ഒരു വൈറ്റ് കളർ പാറ്റേൺ ആണ് ശരി ഇരിക്കുന്നത്. സിറ്റൗട്ടിൽ നിന്ന് ലിവിങ് ലേക്ക് കടക്കുമ്പോൾ വളരെ വിശാലവും മനോഹരമായി ഇന്റീരിയർ വർക്കുകൾ ചെയ്തതുമായ ലിവിങ് ആണ് നമ്മെ കാത്തിരിക്കുന്നത്. ഡബിൾ ഹൈറ്റിൽ നിർമിച്ചിട്ടുള്ള ഡൈനിങ് എരിയും വളരെ വിശാലത ഉള്ളതാണ്. ബാങ്കിൽ നിന്നും ബെഡ്റൂമിലേക്ക് പോകുന്ന വഴിക്കായി വാഷ് ബേസിൻ സെറ്റ് ചെയ്തിരിക്കുന്നു ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള 2 ബെഡ് റൂമുകളും നല്ല വലിപ്പം ഉള്ളവയാണ്. ഇവിടെ ഒരു ഡ്രൈ ആൻഡ് വെറ്റ് കിച്ചൺ ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഒരു ഓപ്പൺ കിച്ചണും ഒരു നോർമൽ കിച്ചണും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓപ്പൺ കിച്ചണിൽ ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും അതിനോടു ചേർന്നുള്ള ഒരു ക്രോക്കറി യൂണിറ്റും കൊടുത്തിട്ടുണ്ട്. മുഴുവനായും മുകളിലും താഴെയും കബോർഡുകൾ ചെയ്ത കിച്ചൺ വാളുകൾ മുഴുവനായും ടൈൽ പതിച്ചും മനോഹരമാക്കിയിട്ടുണ്ട്. വളരെ ഒതുങ്ങിയതും മനോഹരവുമായ ഒരു സ്റ്റെയർ ആണ് ഇവിടെ ചെയ്തിരിക്കുന്നത്. ഇതിൽ തേക്ക് മരവും സ്ക്വയർ ട്യൂബും ഉപയോഗിച്ചാണ് പേരിന്റെ ഹാൻഡ് നിർമിച്ചിരിക്കുന്നത്. വളരെ മനോഹരമായി ഒരുക്കിയ ഈ വീടിന്റെ കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കാണാം..

Comments are closed.