ഓട്ടു പാത്രങ്ങൾ, വിളക്കുകൾ വെട്ടിത്തിളങ്ങാൻ ഒരു 5 മിനിറ്റ് സൂത്രം 👌👌 വീട്ടിലുള്ള 3 ചേരുവകൾ മാത്രം മതി.!!

നമ്മുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്നവയായിരിക്കും വിളക്ക്, തളികകൾ, പൂജാപാത്രങ്ങൾ അതുപോലെ തന്നെ മറ്റു ഓട്ടു പാത്രങ്ങളും തുടങ്ങിയവയെല്ലാം. കുറച്ചു നാൾ ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും അതിൽ കരിയെല്ലാം നിറഞ്ഞു വൃത്തികേടായിരിക്കുന്നത്. എത്ര ഉരച്ചു കഴുകിയാലും ഈ കരി ഒട്ടും തന്നെ പോവുകയും ഇല്ല.


എന്നാൽ നമ്മുടെ വീട്ടിൽ ഉള്ള മൂന്നു സാധനങ്ങൾ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഓട്ടുപാത്രങ്ങളിലെ കരി വൃത്തിയാക്കിയെടുക്കാവുന്നതാണ്. മാത്രവുമല്ല ഇതിനായി തയ്യാറാക്കുന്ന ഈ ഒരു ലിക്വിഡ് കുറച്ചു നാൾ സൂക്ഷിക്കുവാനും സാധിക്കും. ഓട്ടുപാത്രങ്ങൾ വൃത്തിയാക്കുവാനുള്ള ഡിഷ് വാഷ് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ കല്ലുപ്പ്, വിനാഗിരി, പത്രം കഴുകുവാൻ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് തുടങ്ങിയവയാണ്.

പൊടിയുപ്പ് ഉപയോഗിക്കാതെ കല്ലുപ്പ് തന്നെ ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു പാത്രം എടുത്ത് അതിലേക്ക് ഈ മൂന്നു സാധനങ്ങളും ചേർത്തു നല്ലതുപോലെ മിക്സ് ചെയ്യുക. ഇങ്ങനെ തയ്യാറാക്കുന്ന ലിക്വിഡ് നമ്മുടെ ഓട്ടുപാത്രങ്ങളിലേക്ക് തേച്ചു പിടിപ്പിക്കണം. വേണമെങ്കിൽ ചെറുനാരങ്ങയും ഉപയോഗിക്കാവുന്നതാണ്. ഏകദേശം പത്തു മിനിട്ടു മാറ്റിവെച്ച ശേഷം സ്ക്രബ്ബർ ഉപയോഗിച്ച് കഴുകിയാൽ ഓട്ടുപാത്രങ്ങൾ നല്ലതുപോലെ വെട്ടിത്തിളങ്ങും.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.