നമ്മൾ കാണാനാഗ്രഹിച്ച സിനിമകൾ ഒ ടി ടിയിലേക്ക്… ഡിസംബറിലെ റിലീസുകൾ.!! Ott Release In December Malayalam
Ott Release In December Malayalam: ഈ ഡിസംബർ മാസം ഒ ടി ടി റിലീസ് ആയി നമുക്ക് മുന്നിലേക്ക് എത്താൻ പോകുന്ന ചിത്രങ്ങൾ ഏതൊക്കെയെന്നു നോക്കാം.ഡിസംബർ മാസം ആദ്യം നമുക്ക് മുന്നിലേക്ക് ആദ്യം എത്തുന്നത് ഡി സി യുടെ ബ്ലാക്ക് ആദം എന്ന സിനിമയാണ്. ഇംഗ്ലീഷ് വേർഷൻ നേരത്തെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഹിന്ദി, തമിഴ്,തെലുങ്ക് പതിപ്പുകൾ ഡിസംബർ 5 മുതൽ ആമസോൺ പ്രൈം, ബുക്ക് മൈ ഷോ എന്ന ഒ ടി ടി പ്ലേറ്റ് ഫോം വഴിയും പുറത്തിറങ്ങും.
ആയുഷ്മാൻ ഖുറാന നായകനായി എത്തിയ ഡോക്ടർ ജി എന്ന ചിത്രമാണ് റിലീസ്സിനൊരുങ്ങുന്ന മറ്റൊരു ചിത്രം.. ഡിസംബർ 11 നു നെറ്റ്ഫ്ലിക്സ് വഴി ചിത്രം പുറത്തിറങ്ങും. ഹെലൻ എന്ന മലയാള സിനിമയുടെ റീമേക്ക് ആയ മിലി ആണ് റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം.. ക്രിസ്മസ് റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തും.മലയാളത്തിൽ നിന്നും ക്രിസ്മസ് – ന്യൂഇയർ റിലീസ് ആയി നിരവധി ചിത്രങ്ങൾ ആണ് റിലീസ്സിനൊരുങ്ങുന്നത്..

ദിലീപ് നിർമ്മിച്ച തട്ടാശ്ശേരി കൂട്ടം, അപർണ ബാലമുരളി നായിക ആയി എത്തിയ ഇനി ഉത്തരം തുടങ്ങിയ ചിത്രങ്ങൾ സീ ഫൈവ് ഒ ടി ടി പ്ലേറ്റ് ഫോം വഴി ക്രിസ്മസ് – ന്യൂഇയർ റിലീസ് ആയി പുറത്തിറങ്ങും. അമല പോൾ നായികയായി എത്തിയ ടീച്ചർ ആണ് മറ്റൊരു ചിത്രം. ഡിസംബർ മാസം നെറ്റ് ഫ്ലിക്സ് വഴി ചിത്രം പുറത്തിറങ്ങും. ഡേറ്റ് പുറത്തുവിട്ടില്ല.
പ്രിയ വാര്യർ നായികയായി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ഫോർ ഇയർസ്. ആമസോൺ പ്രൈം വഴി ഡിസംബർ 23 നു ചിത്രം റിലീസ് ചെയ്യും. ബേസിൽ ജോസഫ് – ദർശനരാജേന്ദ്രൻ കൂട്ടുകെട്ടിൽ തിയേറ്ററുകളിൽ എത്തി വൻ വിജയം ആയ ചിത്രമാണ് ജയജയജയഹേ… ഡിസംബർ 23 നു ഹോട്സ്റ്ററിലൂടെ ചിത്രം പുറത്തിറങ്ങും.
Comments are closed.