കാലങ്ങളായി നെഞ്ചിൽ കെട്ടി കിടക്കുന്ന കഫം ഇളക്കി കളയാൻ ഒരു ഒറ്റമൂലി.. സവാള ഒരുപാട് വാങ്ങിയിട്ടും ഈ രഹസ്യം അറിയാതെ പോയല്ലോ.!! Onion Ottamuli For Cough Malayalam

Onion Ottamuli For Cough Malayalam : കുട്ടികൾക്കും പ്രായമായവർക്കും എന്ന് വേണ്ട എല്ലാ പ്രായക്കാരിലും ഒരേ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രശ്നമായിരിക്കും ചുമയും കഫക്കെട്ടും. അടിക്കടി ചുമയും കഫക്കെട്ടും ഉണ്ടാകുമ്പോൾ കടയിൽ നിന്നും മരുന്ന് വാങ്ങി കഴിക്കുന്നതും അത്ര ഉചിതമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ എത്ര കട്ടിയായി കിടക്കുന്ന കഫവും അലിയിച്ചു കളയാൻ സാധിക്കുന്ന രീതിയിലുള്ള ഒരു ഒറ്റമൂലിയുടെ കൂട്ട്

അറിഞ്ഞിരിക്കാം. ഈയൊരു കൂട്ട് തയ്യാറാക്കാനായി ഉപയോഗിക്കുന്നത് വലിയ ഉള്ളി അഥവാ സവാളയാണ്. സവാളയ്ക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ട്. അതുകൊണ്ടുതന്നെ കഫത്തെ അലിയിച്ച് കളയാനായി വലിയ ഉള്ളി ഉപയോഗിക്കേണ്ട രീതിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് അത്യാവശ്യം വലിപ്പമുള്ള ഒരു സവാള, ഒരു ടീസ്പൂൺ കുരുമുളകുപൊടി, തേൻ എന്നിവയാണ്.

Onion Ottamuli For Cough Malayalam

ആദ്യം സവാള തൊലി കളഞ്ഞ് നല്ലതുപോലെ കഴുകി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം അത് ഒരു പാത്രത്തിലേക്ക് ഇട്ട് നല്ലതുപോലെ ചതച്ചു കൊടുക്കണം. ഒന്ന് ചതഞ്ഞു വരുമ്പോൾ തന്നെ അതിൽ നിന്നും നീര് വന്നു തുടങ്ങുന്നതാണ്. ഈയൊരു പരിവത്തിൽ നീര് മുഴുവനായും ഊറ്റി മറ്റൊരു പാത്രത്തിലേക്ക് എടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കുരുമുളകുപൊടി ഇട്ടു കൊടുക്കാവുന്നതാണ്. അതിന്റെ എരിവ് മാറാനായി ആവശ്യത്തിന് തേൻ കൂടി ഈ ഒരു കൂട്ടിലേക്ക് ഒഴിച്ചു കൊടുക്കാം.

കുട്ടികൾക്കും പ്രായമായവർക്കും എന്ന് വേണ്ട ആർക്കു വേണമെങ്കിലും ഈ ഒരു ഔഷധക്കൂട്ട് ഉപയോഗപ്പെടുത്താവുന്നതാണ്. ഈയൊരു കൂട്ട് ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം കഴിക്കാവുന്നതാണ്. നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫം, അണുബാധ,തൊണ്ടയിലെ കഫം, ചുമ എന്നിവയെല്ലാം ഒഴിവാക്കാനായി ഈ ഒരു ഔഷധക്കൂട്ട് തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്

5/5 - (1 vote)

Comments are closed.