ഗ്രോബാഗിൽ ഈ രീതിയിൽ ഉള്ളികൃഷി ചെയ്‌താൽ വൻവിജയം.!! ജനുവരിയിൽ ഉള്ളികൃഷി ചെയ്യൂ.!! വിളവും മെച്ചം ചിലവും തുച്ഛം.!!

“ഗ്രോബാഗിൽ ഈ രീതിയിൽ ഉള്ളികൃഷി ചെയ്‌താൽ വൻവിജയം.. ജനുവരിയിൽ ഉള്ളികൃഷി ചെയ്യൂ.. വിളവും മെച്ചം ചിലവും തുച്ഛം” നമ്മുടെ അടുക്കളയിലെ അത്യാവശ്യം വേണ്ട സാധനങ്ങളിൽ ഒന്നാണ് ഉള്ളി, ഉള്ളി ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമുക്ക് ഉണ്ടായിരിക്കുകയില്ല. സാധാരണ എല്ലാവരും ഉള്ളി കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി മുതൽ ഉള്ളി നമ്മുടെ വീടുകളിലും കൃഷി ചെയ്യാവുന്നതാണ്.

ഈർപ്പവും മഴയും ഇല്ലാത്ത എന്നാൽ തണുത്തതും ആയ കാലാവസ്ഥയാണ് ഉള്ളികൃഷിയ്ക്ക് ഏറെ അനുയോജ്യം. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്ത് നമുക്ക് ഉള്ളി കൃഷി ചെയ്യാവുന്നതാണ്. ഒരുപാട് സ്ഥലമോ പരിചരണമോ ഒന്നും ഈ കൃഷി ചെയ്യുവാൻ ആവശ്യമില്ല. നമ്മുട വീടുകളിൽ ഉള്ള ഗ്രോ ബാഗിലും ഉള്ളി കൃഷി ചെയ്യാവുന്നതാണ്. നമ്മൾ കടയിൽ നിന്നും വാങ്ങുന്ന ഉള്ളി മതി കൃഷി ചെയ്യുവാൻ.

ഉള്ളി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നടുവാനാവശ്യമായ ഉള്ളി നല്ല ആരോഗ്യമുള്ളത് മാത്രം നോക്കി തിരഞ്ഞെടുക്കുക. ഉള്ളികൃഷിയ്ക്ക് ഏറ്റവും അനുയോജ്യം പൊടിമണ്ണ് ആണ്. ആദ്യം തന്നെ വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, സ്യൂഡോമോണസ്, ചാണക പൊടി തുടങ്ങിയവയെല്ലാം ചേർത്ത് ഗ്രോ ബാഗിൽ മണ്ണൊരുക്കണം. ഉള്ളിയുടെ അഗ്രഭാഗം മണ്ണിൽ കുത്തിനിർത്തുക. 6-8 ആഴ്ച കൊണ്ട് ഇവ മുളച്ചിവരുന്നതാണ്.

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി SAN REM VlogS എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.