സവാള ശരിക്കും അത്ഭുതമായി തോന്നിയത് ഇപ്പോഴാണ്… സമയം ലാഭം…. ജോലി എളുപ്പം.!! Onion and Powder Kitchen Tips Malayalam

Onion and Powder Kitchen Tips Malayalam : അടുക്കളയിലെ പണി ഒതുങ്ങിയാൽ തന്നെ വീട്ടുജോലിയുടെ നല്ലൊരു ശതമാനം തീർന്നതിന് തുല്യമാണ്. എന്നാൽ നമ്മൾ ജോലികൾ തീർക്കുന്നത് അനുസരിച്ച് പുതിയ ജോലികൾ ഉണ്ടായി കൊണ്ടേ ഇരിക്കും. അങ്ങനെ ഒന്നാണ് നമ്മൾ എന്തെങ്കിലും കുക്കറിൽ വേവിക്കുമ്പോൾ പുറത്തേക്ക് ചാടുന്ന വെള്ളം.

അതോടെ അടുപ്പും അതിന്റെ അടിവശവും ഒക്കെ വൃത്തിയാക്കേണ്ട ജോലിയും കൂടെ ഉണ്ടാവും. ഇത് ഒഴിവാക്കാനായി നമ്മൾ ചൂട് പാത്രങ്ങൾ മേശപ്പുറത്ത് വയ്ക്കുന്ന റിങ് ഇട്ടു വച്ചാൽ മതിയാവും. അങ്ങനെ ചെയ്‌താൽ എത്ര വെള്ളം പുറത്തേക്ക് ചാടിയാലും ഈ റിങ്ങിന്റെ ഉള്ളിൽ തന്നെ നിൽക്കും. ഇത് പോലെ വീട്ടമ്മമാർക്ക് ഏറെ സഹായകരമായ നുറുങ്ങുകളാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. എന്തെങ്കിലും

ഉണ്ടാക്കാൻ നോക്കുന്ന സമയത്ത് ആയിരിക്കും ഈസ്റ്റ്‌ തീർന്നു പോയി എന്ന് നമ്മൾ ഓർക്കുന്നത്. അങ്ങനെ ഉള്ളപ്പോൾ കാൽ കപ്പ്‌ മൈദായും തൈരു ഒഴിച്ച് വയ്ക്കണം. മറ്റൊരു ഗ്ലാസിൽ ഇളം ചൂട് വെള്ളം എടുത്തു വയ്ക്കണം. ഇതിലേക്ക് ഒന്നര സ്പൂൺ പഞ്ചസാരയും തേനും ചേർത്ത് യോജിപ്പിക്കണം. ഇത് മൈദായുടെ കൂട്ടിലേക്ക് ഒഴിച്ച് നല്ലത് പോലെ ഇളക്കണം. ഇതിനെ നല്ല ചൂടുള്ള ഭാഗത്ത് ഇരുപത്തി നാല് മണിക്കൂർ അടച്ചു വയ്ക്കണം.

സവാള പൊളിച്ച തൊലി മുഴുവനും നല്ല ചൂട് വെള്ളത്തിൽ ഇട്ട് രണ്ട് മിനിറ്റ് തിളപ്പിക്കണം. ചൂട് പോയതിന് ശേഷം കുറച്ച് ഡെറ്റോൾ, പൌഡർ എന്നിവ ചേർത്ത് സ്പ്രേ ബോട്ടിലിൽ ഇട്ടാൽ നല്ലൊരു റൂം ഫ്രഷ്ണർ ആയിട്ട് ഉപയോഗിക്കാം. ഇത് പോലെ വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന ധാരാളം ടിപ്സ് അടങ്ങിയ വീഡിയോ ആണ് ഇതോടൊപ്പം കാണുന്നത്. ഗ്യാസ് ഉപയോഗം കുറയ്ക്കാനും ഗ്യാസ് സിലിണ്ടറിൽ ഘടിപ്പിക്കുന്ന സേഫ്റ്റി ഡിവൈസും കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Video Credit : Pachila Hacks

4/5 - (1 vote)

Comments are closed.