ഓണ സദ്യ സ്പെഷ്യൽ ഓലൻ വളരെ ഇനി എളുപ്പത്തിൽ തയ്യാറാക്കാം.!! Onam Special Olan Recipe
Onam Special Olan Recipe : സദ്യ വിഭവങ്ങളിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും അതേസമയം രുചികരമായി കഴിക്കാവുന്നതുമായ ഒരു വിഭവമാണ് ഓലൻ. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഓലന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഓലൻ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ
കുമ്പളങ്ങ തോല് കളഞ്ഞ് വൃത്തിയാക്കി എടുത്തത്, വൻപയർ, പച്ചമുളക്, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ, തേങ്ങയുടെ രണ്ടാം പാൽ, ഒന്നാം പാൽ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വച്ച വൻപയർ കുക്കറിലിട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കാനായി വയ്ക്കുക. ഒരു നാല് വിസിൽ വരുമ്പോഴേക്കും വൻപയർ ആവശ്യമുള്ള രീതിയിൽ വെന്ത് വന്നിട്ടുണ്ടാകും. ശേഷം അതേ കുക്കറിലേക്ക് മുറിച്ചു വെച്ച കുമ്പളങ്ങയുടെ കഷണങ്ങൾ കൂടി ഇട്ടു കൊടുക്കുക.
ഈയൊരു സമയത്ത് എരുവിന് ആവശ്യമായ പച്ചമുളകും, ആവശ്യത്തിന് ഉപ്പും, തേങ്ങയുടെ രണ്ടാം പാലും ചേർത്ത് കൊടുക്കാവുന്നതാണ്. രണ്ടാം പാൽ ഒഴിച്ചതിന് ശേഷം കുക്കർ അടച്ചുവെച്ച് കഷ്ണം വേവിച്ചെടുക്കേണ്ടതില്ല. കുമ്പളങ്ങ നന്നായി വെന്ത് വന്നു തുടങ്ങുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കാം. വീണ്ടും നന്നായി കുറുകി വരുമ്പോൾ ഓലനിലേക്ക് തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ചു കൊടുക്കുക. ഒന്നാം പാൽ ഒഴിച്ചതിനു ശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. ഒരുപിടി കറിവേപ്പില കൂടി
ഈയൊരു സമയത്ത് ഓലനിലേക്ക് ചേർത്തു കൊടുക്കാം. അവസാനമായി കുറച്ച് പച്ച വെളിച്ചെണ്ണ കൂടി ഓലന് മുകളിലായി തൂവി കൊടുക്കാം. ഇപ്പോൾ രുചികരമായ ഓലൻ തയ്യാറായി കഴിഞ്ഞു. കുട്ടികൾക്കും വലിയവർക്കും എല്ലാം ഒരേ രീതിയിൽ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണ് ഓലൻ. അതുകൊണ്ടു തന്നെ തീർച്ചയായും സദ്യയിൽ ഈ ഒരു വിഭവം തയ്യാറാക്കി നോക്കാവുന്നതാണ്. മാത്രമല്ല വളരെ എളുപ്പത്തിൽ ഓലൻ തയ്യാറാക്കാനും സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit :KeralaKitchen Mom’s Recipes by Sobha
Comments are closed.