ഓണസദ്യ സ്പെഷ്യൽ കുറുക്ക് കാളൻ; എളുപ്പത്തിൽ തയ്യാറാക്കാം രുചിയൂറും കാളൻ.!! Onam Special Kerala style Kalan

Onam Special Kerala style Kalan : സദ്യ വിഭവങ്ങളിൽ മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നായിരിക്കും കാളൻ. എന്നാൽ പലർക്കും കാളൻ എങ്ങനെ ഉണ്ടാക്കണം എന്നതിനെപ്പറ്റി അറിയുന്നുണ്ടാവില്ല. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങിനെ രുചികരമായ കാളൻ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

കാളൻ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള വിഭവങ്ങൾ ചേന ചെറിയ കഷണങ്ങളായി മുറിച്ചത്, പച്ചക്കായ തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുത്തത്, തേങ്ങ, തൈര്, പച്ചമുളക്, ഉപ്പ്, ഉണക്കമുളക്, കറിവേപ്പില, മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി,എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു മൺചട്ടിയിലേക്ക് മുറിച്ചു വെച്ച ചേനയും, കായയും ഇട്ടുകൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ മഞ്ഞൾ പൊടിയും,

കാൽ ടീസ്പൂൺ അളവിൽ മുളകുപൊടിയും, ഒരു ടീസ്പൂൺ കുരുമുളക് പൊടിച്ചതും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് കഷ്ണങ്ങൾ വേവിക്കാനായി വെക്കാവുന്നതാണ്. കഷ്ണം നന്നായി വെന്ത് തുടങ്ങുമ്പോഴാണ് അരപ്പ് ചേർത്തു കൊടുക്കേണ്ടത്. അരപ്പിനായി മിക്സിയുടെ ജാറിലേക്ക് തേങ്ങയും,പച്ചമുളകും ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കഷണങ്ങളുടെ കൂട്ടിലേക്ക് അരപ്പു കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക.

കറി നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം നല്ല പുളിയുള്ള തൈര് കൂടി കാളനിലേക്ക് ചേർത്തു കൊടുക്കാം. തൈര് ഒഴിച്ച ശേഷം കാളൻ തിളക്കാനായി വെക്കേണ്ടതില്ല. അവസാനമായി വറവ് കൂടി കറിയിലേക്ക് ചേർക്കാം. അതിനായി ഒരു അടി കട്ടിയുള്ള കരണ്ടി സ്റ്റവിൽ വച്ച് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കടുകും, ഉണക്കമുളകും,കറിവേപ്പിലയും ഇട്ട് നന്നായി വറുത്തെടുക്കുക. ഈയൊരു താളിപ്പ് കൂടി കാളനിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ചു കൊടുക്കുക. കുറച്ചുനേരം അടച്ചുവെച്ച ശേഷം കാളൻ സെർവ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ കാളൻ റെഡിയായി കഴിഞ്ഞു. Video Credit : Dona kitchen

Comments are closed.