തയ്ക്കണ്ട, തുന്നണ്ട പഴയ തുണികൾ ഇനി വെറുതെ കളയേണ്ട അടിപൊളി മാറ്റ് ഉണ്ടാക്കാം.. പഴയ തുണി കൊണ്ടുള്ള ഈ സൂത്രം കണ്ടാൽ ഞെട്ടും.!! Old cloth reuse idea Malayalam

Old cloth reuse idea Malayalam : നമ്മുടെ വീടുകളിൽ കുറച്ച് ഉപയോഗിച്ച് പഴകിയ തുണികൾ വെറുതെ കളയുകയാണ് പതിവ്. എന്നാൽ അത് ഉപയോഗിച്ച് നല്ല അടിപൊളി മാറ്റ് ഉണ്ടാക്കാൻ സാധിക്കും. മാത്രമല്ല കടയിൽ നിന്നും വലിയ വില കൊടുത്ത് മാറ്റ് വാങ്ങുന്നതും ഒഴിവാക്കാം. വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് യാതൊരു തുന്നലും ഇല്ലാതെ എങ്ങനെ പഴയ തുണികൾ കൊണ്ട് ഒരു മാറ്റ് ഉണ്ടാക്കിയെടുക്കാം എന്ന് മനസ്സിലാക്കാം. അതിന്

ആവശ്യമായിട്ടുള്ളത് അത്യാവശ്യം വലിപ്പത്തിലുള്ള ഒരു കാർഡ്ബോർഡ് പീസ്, ഡിസൈൻ ചെയ്യാൻ ആവശ്യമായ തുണി, കട്ടിയുള്ള ഒരു നൂല് ഇത്രയുമാണ്. മാറ്റ് ഉണ്ടാക്കി തുടങ്ങുന്നതിന് ആദ്യം ചെയ്യേണ്ടത് കാർഡ്ബോർഡിൽ ഓരോ സൈഡും ഓരോ മാർജിനുകൾ വരച്ചു നൽകുക എന്നതാണ്. അതിനുശേഷം മാർജിൻ ഇട്ടു നൽകിയ അതേ രീതിയിൽ തന്നെ അതിനകത്തെല്ലാം നീളത്തിൽ വരകൾ ഇട്ടു കൊടുക്കുക. ശേഷം രണ്ട് അറ്റത്തും മാർജിന്

പുറത്തു നിൽക്കുന്ന ഭാഗങ്ങളിൽ വര ഡിവൈഡ് ചെയ്യുന്ന ഭാഗത്തായി കത്രിക ഉപയോഗിച്ച് ചെറിയ ഒരു കട്ട് ഇട്ട് കൊടുക്കണം. അതിനുശേഷം മാറ്റ് ഡിസൈൻ ചെയ്യാൻ ആവശ്യമായ തുണി നീളത്തിൽ തുല്യ അകലത്തിൽ വരുന്ന രീതിയിൽ കട്ട് ചെയ്ത് എടുക്കുക. എല്ലാ തുണി കഷ്ണങ്ങൾക്കും ഒരേ രീതി തന്നെ ആയിരിക്കണം. പഴയ നൈറ്റി ആണ് ഇതിനായി ഉപയോഗിക്കുന്നത് എങ്കിൽ, ആദ്യം മുഗൾഭാഗവും താഴ്ഭാഗവും കട്ട് ചെയ്ത് കളഞ്ഞ് ഉപയോഗിക്കാവുന്നതാണ്.

മുറിച്ചെടുക്കുന്ന തുണി വട്ടത്തിൽ ആണെങ്കിൽ അറ്റം കട്ട് ചെയ്ത് വിടാനായി ശ്രദ്ധിക്കുക. അതിനുശേഷം കട്ടിയുള്ള ഒരു നൂലെടുത്ത് കാർഡ്ബോർഡിൽ കട്ട് ചെയ്ത ഭാഗങ്ങളിൽ മുകളിലേക്കും താഴേക്കുമായി വലിച്ചെടുക്കുക. രണ്ട് അറ്റത്തും നല്ലപോലെ കെട്ടിയിട്ട് നൽകണം. ഒരു തുണി മാത്രം ഉപയോഗിച്ചോ ഒന്നിൽ കൂടുതൽ തുണികൾ ഉപയോഗിച്ചോ വ്യത്യസ്ത ഡിസൈനുകളിൽ ഇവ പാറ്റേൺ ചെയ്ത് എടുക്കാവുന്നതാണ്. മാറ്റ് ഉണ്ടാക്കുന്ന രീതി വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.

Rate this post

Comments are closed.