ഒച്ചിനെ വീടിന്റെ പരിസരത്ത് നിന്ന് തുരത്താം.. 5 പൈസ ചിലവില്ലാതെ.. ഒച്ചിനെ തുരത്താൻ കിടിലൻ മാർഗം.!!

പൊതുവെ ആരും തുറന്നു പറയാറില്ല എങ്കിലും കുറച്ചു ശല്യക്കാരൻ തന്നെയാണ് ഒച്ചുകൾ. മഴക്കാലത്താണ് ഇവയുടെ ശല്യം ഏറ്റവും രൂക്ഷമായി വരുന്നത്. ആഫ്രിക്കന്‍ ഒച്ച്, കുഞ്ഞന്‍ ഒച്ച്, തോടുള്ള ഒച്ച് തുടങ്ങി പല തരത്തിലുള്ള ഒച്ചുകൾ ഉണ്ട്. ഇവ ചെടികളെ പൂർണമായും നശിപ്പിക്കുകയും ചെയ്യും. കൃഷിയും ഗാർഡനിംഗുമായി നടക്കുന്ന ആളുകളുടെ ഏറ്റവും വലിയ ശല്യമാണ് ഒച്ചുകൾ.

ഇവ നമ്മുടെ തോട്ടത്തിലോ കൃഷിയിടത്തിലോ എത്തിക്കഴിഞ്ഞാൽ നമ്മുടെ ചെടികളെ പൂർണമായും നശിപ്പിക്കുന്നു. ഒരു ഒച്ചിനെ മാത്രമേ കാണുന്നുള്ളൂ എങ്കിൽ പലരും ഇത് അവഗണിക്കുകയാണ് ചെയ്യാറ്. എന്നാൽ കുറച്ചു ദിവസം കൊണ്ട് തന്നെ ഇവ പെരുകി നമുക്ക് നിയന്ത്രിക്കുവാൻ സാധിക്കാത്ത അവസ്ഥയായി മാറും. അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒച്ചിനെ തുരത്തുവാനായി പല മാര്ഗങ്ങളും പ്രയോഗിച്ചു

പരാജയപ്പെട്ടവർക്കിതാ ഒരു കിടിലൻ ടിപ്പ്. ഈ ഒരു മാർഗത്തിലൂടെ വളരെ എളുപ്പത്തിൽ തന്നെ ഒച്ചിൻറെ ശല്യം ഇല്ലാതാക്കുവാൻ സാധിക്കും. ഇതിനായി ആദ്യം തന്നെ ഒരു സ്പ്രേ ബോട്ടിൽ എടുക്കുക. ഒരു ഗ്ലാസിൽ വെള്ളം എടുത്ത് അതിലേക്ക് ഉപ്പ് ഇട്ടു നല്ലതുപോലെ ഇളക്കുക. ഇത് സ്പ്രേ ബോട്ടിലിൽ ആക്കി ഒച്ച് ഉള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്താൽ മതി. കൂടാതെ ഒച്ചിനെ തുരത്തുവാൻ മുട്ടത്തോടും കാപ്പിപ്പൊടി, പുതിനയില തുടങ്ങിയവയും ഉപയോഗിക്കാം.

ഒച്ച് വരുന്ന ഭാഗങ്ങളിൽ ഇവ ഇട്ടുകൊടുത്താൽ മതി. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

4.5/5 - (2 votes)

Comments are closed.