സൈഡ് റോളുകളിലൂടെ ശ്രദ്ധേയരായി, ഇനി ജീവിതത്തിൽ ഒരുമിച്ച്..! അഡാർലൗവിലൂടെ ശ്രദ്ധേയയായ നൂറിൻ ഷെരീഫിന്റെ വരൻ ആരെന്നറിയേണ്ടേ..? Noorin Shereef Engagement Malayalam

Noorin Shereef Engagement Malayalam : പുതുമുഖങ്ങളെ അണിനിരത്തി ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്കും മലയാളി സിനിമ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായി മാറിയ താരമാണ് നൂറിൻ ഷെരീഫ്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായി മാറിയ താരം കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ നിന്നും സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ താരത്തിന്റെ വിവാഹവാർത്ത പുറത്തുവന്നപ്പോൾ നിരവധി ആളുകളാണ് അത് ഏറ്റെടുത്തിരിക്കുന്നത്. നടൻ കൂടിയായ ഫഹീം സഫറും ആയാണ് താരത്തിന്റെ വിവാഹനിശ്ചയം ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്.

സോഷ്യൽ മീഡിയ പേജിലൂടെയാണ് വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങളും പുറത്തുവന്നത്. ബീച്ചിൽ വച്ച് നടന്ന ലളിതമായ വിവാഹനിശ്ചയത്തിന്റെ വീഡിയോകളും ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ഫഹീം സഫറുമായി ഏറെക്കാലമായി നൂറിൻ അടുപ്പത്തിലായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. രഞ്ജിഷ വിജയൻ നായികയായി എത്തിയ ജൂൺ എന്ന ചിത്രത്തിലൂടെയാണ് ഫഹീം മറ്റുള്ളവർക്ക് സുപരിചിതനായി മാറുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹം നിശ്ചയത്തിന്റെ ചടങ്ങുകൾ കഴിഞ്ഞത്.

കയ്യിൽ മെഹന്ദി ഇട്ടതിന്റെയും വേദിയുടെ ഒരുക്കങ്ങളുടെ ചിത്രം ഒക്കെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി നൂറിൻ പങ്കു വച്ചിരുന്നു. ഫഹീമും നൂറിനും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സൈഡ് റോളിലൂടെ ശ്രദ്ധേയരായി ഇരുവരും മാറിയിരുന്നു. ജൂൺ, മധുരം എന്നീ ചിത്രങ്ങളിൽ ഫഹീം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചപ്പോൾ നായികയായി ഉള്ള നൂറിന്റെ ചിത്രങ്ങൾ പുറത്തു വരാൻ ഒരുങ്ങുന്നതേയുള്ളൂ. പലപ്പോഴും നൂറിന്റെ കൂടെ പൊതു പരിപാടികളിൽ ഫഹീമും പങ്കെടുത്തിരുന്നു.

അപ്പോഴും വിവാഹത്തിന്റെയോ പ്രണയത്തിന്റെയോ കാര്യം ഇരുവരും പങ്കുവെച്ചിരുന്നില്ല. നടിയും മേക്കപ്പാർട്ടസ്റ്റും ആയ റോഷ്ന ആൻ റോയിയാണ് വിവാഹനിശ്ചയത്തിന് നൂറിനെ അണിയിച്ചൊരുക്കിയത്. മനോഹരമായ ലഹങ്കയിൽ അതീവ സുന്ദരിയായി താരം വേദിയിൽ പ്രത്യക്ഷപ്പെട്ടു. വിവാഹനിശ്ചയത്തിന്റെ വിവരം പുറത്തിറഞ്ഞത് മുതൽ നിരവധി ആളുകളാണ് താരങ്ങൾക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

Rate this post

Comments are closed.