ഈ സസ്യത്തിൻറെ പേര് അറിയാമോ? ഈ ചെടി കണ്ടിട്ടുള്ളവരും വീട്ടിലുള്ളവരും അറിഞ്ഞിരിക്കാൻ, ഗുണങ്ങൾ അറിയാം.!!

കേരളത്തിലൊട്ടാകെ ശവംനാറി, എന്നും നിത്യകല്യാണി എന്ന പേരിലും അറിയപ്പെടുന്ന ഒരു പൂച്ചെടിയാണ് ഇത്. സംസ്‌കൃതത്തില്‍ ഉഷമലരിയെന്നും തമിഴില്‍ നിത്യകല്ല്യാണിയെന്നും ബംഗാളിയില്‍ നയന്‍താരയെന്നും ആണ് ഈ സസ്യത്തിന്റെ പേരുകൾ. ഇവയുടെ ദുർഗന്ധത്തോടു കൂടിയ പൂക്കൾ കാരണമോ അതുമല്ലെങ്കിൽ ശവക്കോട്ടകളിൽ പടർന്നു പന്തലിച്ചു കിടന്നിരുന്ന ചെടി എന്ന നിലക്കോ ആയിരിക്കാം ഇവക്ക് ഈ പേര് വന്നത്.

ശവം നാറി എന്ന പേരുകേട്ട് ഈ സസ്യത്തെ നശിപ്പിച്ചു കളയുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ പൂന്തോട്ടത്തിൽ ഉദ്യാന സസ്യമായി ഇവയെ വളർത്തുന്ന ആളുകളും നമുക്ക് ചുറ്റും ഉണ്ട്. എന്തൊക്കെ ആണെങ്കിൽ ഒട്ടനവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് ഇത് എന്ന കാര്യം മനസിലാക്കുക. ഇവയുടെ ഔഷധഗുണം കണക്കിലെടുത്ത് തമിഴ്‌നാട്ടിൽ ഇവയുടെ വലിയ ഉത്പാദനം തന്നെ നടത്താറുണ്ട്.


അർബുദ ചികിത്സക്കുപയോഗിക്കുന്ന വിൻബ്ലാസ്റ്റിൻ, വിൻക്രിസ്റ്റീൻ എന്നീ മരുന്നുകൾ ഈ ചെടികളിൽ നിന്നും ഉണ്ടാക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇന്ന് വ്യാവസായികാടിസ്ഥാനത്തിൽ മരുന്ന് നിർമാണത്തിനായി ഈ സസ്യങ്ങൾ ഉപയോഗിച്ചു വരുന്നു. ഈ സസ്യത്തിന്റെ ഇലയുടെ നീര് പ്രമേഹത്തിന് ശമനം നല്‍കും. ചുവപ്പും വെള്ളയും നിറത്തിലെ രണ്ടിനങ്ങള്‍ക്കാണ് പ്രധാനമായും ഔഷധഗുണം ഉള്ളത്.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.