ശരിക്കും സന്തൂർ മമ്മി തന്നെ എന്ന് വീണ്ടും ആരാധകർ.!! പഞ്ചാബി ഗാനത്തിന് ചുവടു വച്ച് നിത്യാദാസും മകളും..Nithya das and daughter new dance video

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നായികയും ഇന്ന് സോഷ്യൽ മീഡിയയിലെ മിന്നുന്ന താരവുമാണ് നിത്യദാസ് . രണ്ടായിരത്തിലെ തുടക്ക കാലഘട്ടങ്ങളിൽ ആയിരുന്നു നിത്യാദാസ് മലയാളസിനിമയിൽ നിറഞ്ഞു നിന്നത്. രണ്ടായിരത്തി ഒന്നിൽ താഹ സംവിധാനം ചെയ്ത ദിലീപ് ചിത്രം ഈ പറക്കും തളിക യിൽ ആണ് ആദ്യമായി നിത്യാദാസിനെ മലയാളികൾ കണ്ടത്. ചിത്രം വൻ ഹിറ്റായതോടെ നിത്യാ ദാസും സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ചു. തുടർന്ന് കലാഭവൻ മണി നായകനായ കൺമഷി, ഹൃദയത്തിൽ

സൂക്ഷിക്കാൻ, നരിമാൻ, നഗരം, സൂര്യകിരീടം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. ഇതോടെ താരം സിനിമാജീവിതത്തിന് ബ്രേക്കിട്ടു. ഒരു വിമാനയാത്രയ്ക്കിടയിൽ ആണ് അരവിന്ദ് സിംഗ് ജംവാളിനെ നിത്യ പരിചയപ്പെടുന്നത്. താരം സഞ്ചരിച്ചിരുന്ന വിമാനത്തിലെ ക്രൂ മെമ്പർ ആയിരുന്നു അദ്ദേഹം. പിന്നീട് ആ കൂടിക്കാഴ്ച സൗഹൃദത്തിലേക്ക് പ്രണയത്തിലേക്കും വളർന്നു.
ഒടുവിൽ ഗുരുവായൂരിൽ വെച്ച് 2007 ൽ ഇരുവരും വിവാഹിതരായി.

2008-ൽ ജനിച്ച നൈന ജംവാൾ എന്ന മകളും 2018-ൽ ജനിച്ച നമൻ സിംഗ് ജംവാളുമാണ് നിത്യദാസ്ൻറെ മക്കൾ. ഇപ്പോൾ അവർ കോഴിക്കോട് ആണ് താമസം ആക്കിയിരിക്കുന്നത്.മലയാള സിനിമകളിൽ അഭിനയിക്കുന്നില്ല എങ്കിലും തമിഴ് മലയാളം ടെലിവിഷൻ സീരിയലുകളിലും ടെലിവിഷൻ പ്രോഗ്രാമുകളിൽ അതിഥിയായും എത്താറുണ്ട്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ഒരു താരം കൂടിയാണ് നിത്യ . നിത്യ മാത്രമല്ല മകൾ നയനയും ആരാധകർക്ക് പ്രിയങ്കരിയാണ്.ഡാൻസ് റീലുകളുമായി

ഇവർ പ്രേക്ഷകർക്ക് മുൻപിൽ സ്ഥിരമായി എത്താറുണ്ട്. നിത്യയെ പോലെ തന്നെ മികച്ച നർത്തകിയുമാണ് മകളും .നിരവധി ആരാധകർ ആണ് ഇവരുടെ പ്രകടനത്തിന് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇപ്പോഴിതാ ഒരു പഞ്ചാബി ഗാനത്തിന് നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് ഇരുവരും . ചുവപ്പ് ലഹങ്കയിൽ അതീവ സുന്ദരികളായിയാണ് ഇരുവരും എത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമെന്റുകളുമായി എത്തിയിട്ടുള്ളത് .

Comments are closed.