കൂട്ടുകാരികൾക്കൊപ്പം ചുവടുവച്ച് നിരഞ്ജന അനൂപ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.!!

മലയാളികളുടെ പ്രിയപ്പെട്ട യുവ ചലച്ചിത്ര നടിയാണ് നിരഞ്ജന അനൂപ്. ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്. മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച ലോഹം എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന അനൂപ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് അഭിനയിച്ചത്.

ലോഹത്തിനു ശേഷം C/O സൈറ ബാനു, ഗൂഢാലോചന, പുത്തന്‍പണം എന്നീ മലയാള ചിത്രങ്ങളില്‍ നിരഞ്ജന അഭിനയിച്ചു. മൃദുല്‍ എം നായര്‍ സംവിധാനം നിര്‍വഹിച്ച ബിടെക് എന്ന ചിത്രത്തില്‍ അവതരിപ്പിച്ച അനന്യ വിശ്വനാഥന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

സൈജൂസ് സംവിധാനം ചെയ്ത ഇര, ജിതിന്‍ ജിത്തു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം എന്നിവയാണ് താരത്തിന്റെ മറ്റു ചിത്രങ്ങള്‍. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നൃത്ത വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് നടിയും നർത്തകിയുമായ നിരഞ്ജന അനൂപ്. സ്നേഹ ബെന്നി, മാനസ ബെന്നി എന്നീ സുഹൃത്തുക്കൾക്കൊപ്പം രസകരമായി ചുവടു വച്ചതിന്റെ വീഡിയോ ആണ് നിരഞ്ജന പങ്കുവച്ചിരിക്കുന്നത്.

‘ഞങ്ങൾ എപ്പോഴും ഗ്രൂപ് ഡാൻസ് ആസ്വദിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് നിരഞ്ജന വീഡിയോ പോസ്റ്റ് ചെയ്തത്. സ്റ്റൈലിഷ് ലുക്കിലാണ് നിരഞ്ജന അനൂപ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. താരം പങ്കുവച്ച ഇൻസ്റ്റാഗ്രാം റീല്‍ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് വീഡിയോക്ക് പ്രതികരണങ്ങൾ അറിയിച്ച് എത്തിയിരിക്കുന്നത്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Niranjana Anoop (@niranjanaanoop99)

Comments are closed.