എത്ര ക്ലാവ് പിടിച്ച നിലവിളക്കും വെട്ടി തിളങ്ങാൻ ഇങ്ങിനെ ചെയ്തു നോക്കൂ; ഒറ്റ സെക്കൻഡിൽ നിലവിളക്ക് വെട്ടിത്തിളങ്ങും.!! Nilavilaku cleaning easy method

Nilavilaku cleaning easy method : സ്ഥിരമായി ഉപയോഗിക്കുന്ന നിലവിളക്കുകളിൽ എപ്പോഴും ക്‌ളാവ് പിടിച്ചിരിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന എണ്ണക്കറ പറ്റി പിടിച്ചാണ് ഇത്തരത്തിൽ ക്ലാവ് ഉണ്ടാകുന്നത്. ആഴ്ചയിൽ ഒരു തവണ ഇത്തരത്തിലുള്ള വിളക്കുകൾ വൃത്തിയാക്കിയാലും മിക്കപ്പോഴും അത് പൂർണമായും വൃത്തിയായി കിട്ടണമെന്നില്ല.

എന്നാൽ എത്ര ക്ലാവ് പിടിച്ച വിളക്കും വൃത്തിയാക്കാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു പ്രത്യേക കൂട്ട് അറിഞ്ഞിരിക്കാം. വിളക്ക് വൃത്തിയാക്കി തുടങ്ങുന്നതിനു മുൻപായി ആദ്യം അതിന്റെ എല്ലാ പാർട്സും അഴിച്ചെടുത്ത് മാറ്റിവയ്ക്കണം. അതിനുശേഷം ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ സോപ്പ് ലിക്വിഡും, ഒരു ചെറിയ നാരങ്ങയുടെ പകുതിയും പിഴിഞ്ഞൊഴിക്കുക. ശേഷം നല്ല ഉരയുള്ള ഒരു സ്ക്രബർ ഉപയോഗിച്ച്

ലിക്യുഡ് വിളക്കിന്റെ ഭാഗങ്ങളിൽ എല്ലാം തേച്ച് പിടിപ്പിക്കുക. നല്ലതുപോലെ ഉരച്ച് വൃത്തിയാക്കിയാൽ മാത്രമാണ് ക്‌ളാവ് പൂർണമായും പോയി കിട്ടുകയുള്ളൂ. വിളക്കിന്റെ ഓരോ ഭാഗങ്ങളും ഈയൊരു രീതിയിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. അതിനുശേഷം ഓരോ ഭാഗങ്ങളായി വെള്ളമൊഴിച്ച് നല്ലതുപോലെ വൃത്തിയാക്കി എടുക്കുക. രണ്ടോ മൂന്നോ തവണ കഴുകിയെടുത്താൽ മാത്രമാണ് സോപ്പിന്റെ അംശം വിളക്കിൽ നിന്നും പൂർണമായും പോയി കിട്ടുകയുള്ളൂ. വിളക്കിന്റെ ഭാഗങ്ങൾ നല്ലതുപോലെ തുടച്ചശേഷം ന്യൂസ് പേപ്പറിൽ വെയിലത്ത് വെച്ച് പൂർണ്ണമായും ഉണക്കിയെടുക്കാവുന്നതാണ്.

വീണ്ടും വിളക്ക് പഴയതു പോലെ ഫിക്സ് ചെയ്ത ശേഷം ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ ഒരു തവണ ഈ ഒരു രീതിയിൽ വിളക്ക് വൃത്തിയാക്കി എടുക്കുകയാണെങ്കിൽ ഒട്ടും ക്ലാവ് പിടിക്കാതെ എപ്പോഴും വെട്ടി തിളങ്ങി ഇരിക്കുന്നതാണ്. ഇങ്ങിനെ ചെയ്യുന്നത് വഴി കടകളിൽ നിന്നുമുള്ള പൊടികൾ ഒന്നും വാങ്ങാതെ തന്നെ വിളക്ക് വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല സോപ്പ് ലിക്വിഡ് തന്നെ ഇതിനായി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സോപ്പ് ഉപയോഗിക്കുമ്പോൾ ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : N Style Vlogs

Comments are closed.