വിളക്ക് കത്തിക്കുന്ന നേരത്ത് ഈ കാര്യങ്ങൾ പാടില്ല, ഒരിക്കലും ഗതി പിടിക്കില്ല.!! Astrology

പണ്ടുകാലം മുതൽക്കു തന്നെ ഹിന്ദു കുടുംബങ്ങളിൽ സന്ധ്യസമയത്ത് വിളക്ക് കത്തിച്ചിരുന്നു. ചില വീടുകളിൽ രാവിലെയും വൈകീട്ടും വിളക്ക് വെക്കുന്ന ശീലമുണ്ടായിരിക്കും. ചിലയിടത്ത് ചില പ്രത്യേക വിശേഷ ദിവസങ്ങളിൽ മാത്രവും എല്ലാ വൈകുന്നേരങ്ങളിലും വിളക്ക് കൊളുത്തുന്നവരും ഉണ്ട്. ഇപ്പോഴും ഈ ഒരു രീതി തുടർന്ന് വരുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്.

വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ പല തരത്തിലുള്ള മണ്ടത്തരങ്ങളും അബദ്ധങ്ങളും ചെയ്യാതിരിക്കുക. ഇത് വിളക്ക് കൊളുത്തുമ്പോൾ ഉണ്ടാകുന്ന ഐശ്വര്യത്തേക്കാൾ ദോഷമാണ് സംഭവിക്കുക. വിളക്ക് കൊളുത്തുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ചില സ്ഥലങ്ങളിൽ തിരിയിട്ടശേഷം എണ്ണ ഒഴിക്കാറുണ്ട്. ഇത് ദുരിതവും കഷ്ടപ്പാടും ഉണ്ടാകാൻ സാധ്യതയുണ്ട്. എണ്ണ ഒഴിച്ചശേഷം തിരിയിടുക.

വിളക്ക് കത്തിക്കുമ്പോൾ ആളിക്കത്തിക്കാനോ എന്നാൽ എന്നാൽ ഒട്ടും തന്നെ ശോഭയില്ലാതെ കത്താനോ പാടില്ല. ശാന്തമായ രീതിയിൽ കത്തിക്കുന്നത് ആണ് ഉത്തമം. രാവിലെ വിളക്ക് കത്തിക്കുമ്പോൾ സൂര്യൻ ഉദിക്കുന്നതിന് മുൻപ് കത്തിക്കുന്നതാണ് ഉത്തമം. സന്ധ്യസമയത്താണെങ്കിൽ സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് കത്തിക്കുക. കഴുകി വൃത്തിയാക്കി ശുദ്ധിയാക്കി ജലാംശം കളഞ്ഞതിന് ശേഷം മാത്രം വിളക്ക് കൊളുത്തുക.

തലേദിവസം ഉപയോഗിച്ച എണ്ണ തിരി തുടങ്ങിയവ പിറ്റേദിവസം ഉപയോഗിക്കുവാൻ പാടില്ല. കൂടാതെ കരിന്തിരി കത്തുന്നത് ദോഷമാണ്. അതായത് എണ്ണയില്ലാതെ തിരി കത്തുവാൻ പാടുള്ളതല്ല. വിളക്ക് കത്തിച്ചശേഷം ഒരു മണിക്കൂർ എങ്കിലും കത്തിഎങ്കിൽ മാത്രമേ വീടിന് ഐശ്വര്യം ഉണ്ടാവുകയുള്ളു. തിരി എണ്ണയിൽ താഴ്ത്തി വിളക്ക് കെടുത്തുന്നതാണ് ഏറ്റവും നല്ലത്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit : ABC MALAYALAM ONE

Comments are closed.