ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടിയുടെ ഔഷധഗുണങ്ങളെ കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം.!!

ദശപുഷ്പങ്ങളിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു സസ്യമാണ് നിലപ്പന. പനയുടെ ഇലകളുടെ രൂപത്തിൽ ആണ് ഇവയുടെ ഇലകൾ കാണപ്പെടുന്നത്. നിലം പറ്റി വളരുന്ന ഈ സസ്യം കറുത്ത മുസ്‌ലി എന്ന പേരിലും അറിയപ്പെടാറുണ്ട്. നീണ്ടു കുർത്ത ഇലകളോട് കൂടിയ ഈ സസ്യത്തിൻറെ പൂവുകൾ മഞ്ഞ നിറത്തിലാണ് കാണപ്പെടുന്നത്. ഇലയുടെ അറ്റം മണ്ണിൽ തൊടുന്നതോടെ പുതിയ തയ്യുകൾ മുളച്ചുവരുന്ന.

ഏതു കാലാവസ്ഥയിലും ഈർപ്പമുള്ള സ്ഥലങ്ങളിൽ ഇവ ധാരാളം വളരും. ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണിത്. നിലപ്പനയുടെ കിഴങ്ങ് പാലിൽ ചേർത്ത് കഴിക്കുന്നത് മഞ്ഞപ്പിത്തം ശമിപ്പിക്കുവാൻ സഹായിക്കുന്നു. നിലപ്പനയുടെ കിഴങ്ങ് തലയിൽ തേക്കുന്നതിനുള്ള എണ്ണ കാച്ചുന്നതിനായും ഉപയോഗിക്കാറുണ്ട്. ചുമക്ക് ശമനം ലഭിക്കുന്നതിനായി നിലപ്പനയുടെ ഇല കഷായം വെച്ച് കുടിച്ചാൽ മതി.

മുസലിഖദിരാദി എന്ന അരിഷ്ടം തയ്യാറാക്കുന്നത് നിലപ്പനയിൽ നിന്നുമാണ്. ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും മൂത്രചുടിച്ചിലിനും എല്ലാം ഇത് ഏറെ ഉത്തമമാണ്. ശരീരത്തിലെ നീര് കുറയുന്നതിന് നിലപ്പനയുടെ ഇല വേപ്പെണ്ണ ചേര്‍ത്ത് ശരീരത്തിലെ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ മതി. നിലപ്പനയുടെ കിഴങ്ങ് ഉണക്കി പൊടിച്ചു പാലിൽ ചേർത്ത് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Hanif Poongudi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.