ദശപുഷ്പങ്ങളിൽ ഒന്നായ ഈ സസ്യത്തിൻറെ പേര് അറിയാമോ? ഈ ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ.!!

പനയുടെ രൂപത്തിലുള്ള ഇലകളോട് കൂടിയ നിലം പാട്ടി വളരുന്ന ഒരു ചെറു ചെടിയാണ് നിലപ്പന. കറുത്ത മുസ്‌ലി എന്ന പേരിലും ഈ സസ്യം അറിയപ്പെടാറുണ്ട്. മഞ്ഞനിറത്തിലുള്ള പൂക്കൾ കാണപ്പെടുന്ന ഈ സസ്യം ദശപുഷ്പങ്ങളിൽ ഒന്നായാണ് അറിയപ്പെടുന്നത്. മറ്റുള്ള ചെടികളിൽ നിന്നും വ്യത്യസ്തമായി ആണ് ഇവയിൽ പുതിയ സസ്യം ഉണ്ടാകുന്നത്. ഈ ചെടിയുടെ ഇലയുടെ അറ്റം മണ്ണിൽ തൊടുമ്പോൾ പുതിയ ചെടി മുളക്കുന്നു.

നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഔഷധസസ്യമാണ് നിലപ്പന. ഒട്ടനവധി ഔഷധങ്ങൾക്കുള്ള ആയുർവേദ മരുന്നായി നിലപ്പന ഉപയോഗിച്ച് വരുന്നു. മഞ്ഞപിത്തം ഇല്ലാതാകുന്നതിനായി നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മതി. ചുമ മാറുന്നതിനായി നിലപ്പനയുടെ ഇല കഷായം വെച്ച് കഴിച്ചാൽ മതി. ശാരീരിക ആരോഗ്യത്തിന് നിലപ്പനയുടെ കിഴങ്ങ് ഉണക്കി പൊടിച്ച് പാലിൽ പഞ്ചസാര ചേർത്ത് പതിവായി കഴിക്കുക.


തലയിൽ തേക്കുന്നതിനുള്ള എണ്ണ കാച്ചുന്നതിന് നിലപ്പനയുടെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. ശരീരത്തിലെ നീര് കുറയ്ക്കുന്നതിനായി ഇതിന്റെ ഇല അരച്ച് നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ മതി. ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം തുടങ്ങിയവയ്ക്കുള്ള ഉത്തമമായ ഔഷധം കൂടിയാണ് നിലപ്പന. ഇനി ആരും നമ്മുടെ പറമ്പിൽ കാണുന്ന നിലപ്പന ചെടിയെ ആവശ്യമില്ല സസ്യം എന്ന് കരുതി പറിച്ചെറിഞ്ഞു കളയരുതേ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.