നിലാ ബേബിക്കൊപ്പം ദുബായ് കാണാൻ പോയാലോ 😍😍 നില മോളുടെ ആദ്യ ദുബായി യത്ര ആഘോഷമാക്കി പേളിയും ശ്രീനിഷും 🔥🔥 [വീഡിയോ]

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികൾ ആണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇപ്പോൾ ആരാധകർക്ക് ഇവരെ രണ്ടുപേരെക്കാളും ഇഷ്ടം ഇവരുടെ കുഞ്ഞുവാവ നില ബേബിയെ ആണ്. സോഷ്യൽ മീഡിയയിലെ ഒരു ട്രെൻഡിംഗ് സ്റ്റാറാണ് നില . നില ഉള്ള വാർത്തകൾ കേൾക്കാൻ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ശ്രീനിഷും പേളിയും


നില മോളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ യാതൊരു പിശുക്കും കാണിക്കാറില്ല. ഇവരുടെ വീഡിയോകളിലെ ഒരു സ്ഥിരം സാന്നിധ്യമാണ് ഇപ്പോൾ നില മോൾ. ടെലിവിഷൻ അവതാരകയായ പേളി മാണിയെ മലയാളികൾ കൂടുതൽ അടുത്ത് അറിഞ്ഞത് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ്. സീരിയൽ അഭിനയരംഗത്ത് ശ്രീനിഷ് സജീവമായിരുന്നെങ്കിലും ശ്രീനിഷിനെയും കൂടുതൽ മലയാളികൾ അറിഞ്ഞത് ബിഗ്ബോസിലൂടെ തന്നെ.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ വണ്ണിലെ മത്സരാർത്ഥികൾ ആയിരുന്നു ഇരുവരും. മത്സരത്തിനിടയിൽ ആണ് ഇരുവരും പരിചയപ്പെടുന്നതും ആ സൗഹൃദം പിന്നീട് പ്രണയമായി മാറുന്നതും. ഇന്ന് പേളിഷ് എന്ന പേരിൽ നിരവധി ഫാൻസ് പേജുകളാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. പേളി മാണിയുടെ യൂട്യൂബ് വീഡിയോകൾ ഒക്കെയും ഏറെ ഇഷ്ടത്തോടെയാണ് ആരാധകർ സ്വീകരിക്കാറ്.

ഇപ്പോഴിതാ പുതിയൊരു വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുകയാണ് പേളിയും ശ്രീനിഷും. നിലാ മോൾക്ക് ഒപ്പമുള്ള ഇരുവരുടെയും ആദ്യ ദുബായ് യാത്രയാണ് പുതിയ വീഡിയോയിൽ. കുഞ്ഞു ഉണ്ടായതിനു ശേഷം ഇതാദ്യമായാണ് ഇത്രയും ദൂരം യാത്ര പോകുന്നതെന്നും അതിൻറെ ആ കാംക്ഷയിൽ ആണ് തങ്ങൾ എന്നും ഇരുവരും വീഡിയോയിൽ പറയുന്നു. വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പോസ്റ്റ് ചെയ്ത നിമിഷനേരം കൊണ്ട് തന്നെ നിരവധി പേരാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്.

Comments are closed.