ഒന്നാം പിറന്നാളിന് തിളങ്ങി നില മോൾ.. പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറൽ.!! Nila Srinish First birthday celebration

മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർത്ത് പിടിച്ച താര കുടുംബങ്ങളിൽ ഒന്നാണ് ‘പേർളിഷ് ‘ അഥവാ പേളി മാണിയും ശ്രീനിഷും. ഒരു അഭിനേത്രി എന്നതിലുപരി ടെലിവിഷൻ അവതാരകയായും യൂട്യൂബറായും ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെയും പ്രേക്ഷകരെയും നേടിയെടുക്കാൻ പേളി മാണിക്ക് സാധിച്ചിരുന്നു. മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയതോടെ താരത്തിന്റെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു.

ബിഗ് ബോസ് പരിപാടിക്കുള്ളിൽ പൂവിട്ട പ്രണയം തന്റെ ജീവിതത്തിലേക്ക് ചേർത്തു വെക്കുകായായിരുന്നു പേളി. പേളിയും ശ്രിനിഷുമായുള്ള വിവാഹ വാർത്ത ആരാധകർ ഏറെ ആഘോഷത്തോടെയായിരുന്നു കൊണ്ടാടിയിരുന്നത്. വിവാഹശേഷവും സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവർക്കും മികച്ച സ്വീകരണം തന്നെയായിരുന്നു ആരാധകർ കൊടുത്തിരുന്നത്. മാത്രമല്ല ആരാധകരുടെ സന്തോഷം ഇരട്ടിയാക്കി കുഞ്ഞു നിലയും കൂടി ഇരുവരുടെയും ജീവിതത്തിൽ എത്തിയപ്പോൾ പ്രേക്ഷകരുടെ പ്രിയ താര കുടുംബങ്ങളിൽ ഒന്നായി ‘പേർളിഷ്’ മാറുകയായിരുന്നു.

തന്റെ യൂട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാം വഴിയും കുഞ്ഞു നിലയുടെ വിശേഷങ്ങളും കുസൃതികളും പേളി പലപ്പോഴും പങ്കുവെക്കാറുള്ളതിനാൽ നിമിഷനേരം കൊണ്ട് ഇത്തരം വീഡിയോകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ നിലമോളുടെ ഒന്നാം ജന്മദിനാഘോഷ പാർട്ടിക്കിടെ പകർത്തിയ രസകരമായ ചില വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ജന്മദിന പാർട്ടിയിൽ വച്ച് കുഞ്ഞു നിലമോൾ

കാണിക്കുന്ന കുസൃതികളാണ് തരംഗമാക്കുന്നത്.’ നില ഒന്നിലേക്ക്, എൻ്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസങ്ങളിൽ ഒന്ന്’ എന്ന ക്യാപ്ഷനോടെയാണ് പേളി ഇൻസ്റ്റഗ്രാമിൽ നില മോളുടെ ജന്മദിന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ ചെറിയ മാലാഖ വളരുകയാണ്, ഞങ്ങളോടൊപ്പം ആഘോഷിക്കാൻ ഞങ്ങൾക്ക് മുഴുവൻ കാടിനെയും വിളിക്കേണ്ടിവന്നു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പേളി കുറിച്ചു. ഒരു ചെറിയ കാട് തീമിൽ തന്നെയായിരുന്നു ഡെക്കറേഷൻസ് എല്ലാം. ജന്മദിന ആഘോഷത്തിനിടെ കുഞ്ഞു നില തുള്ളി ചാടുന്നതും, പാവ കുട്ടികളുമായി കളിക്കുന്നതും അപ്പൂപ്പനോടും അച്ഛനോടും അമ്മയോടും ഒപ്പമുള്ള ദൃശ്യങ്ങളും അടങ്ങിയ വീഡിയോയും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി ക്കൊണ്ടിരിക്കുന്നത്.

Comments are closed.