എന്റെ കളിപ്പാട്ടങ്ങൾ കണ്ടോ.!! “കുട്ടി മാമാ ഞാൻ ഞെട്ടി മാമാ”.!! നില മോളുടെ പുത്തൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ച് താരം പേളി മാണി.!! Nila Baby Latest Cute Video

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. പേളിയും ശ്രീനിഷും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ വെച്ചാണ് പരിചയപ്പെടുന്നതും പ്രണയത്തിൽ ആകുന്നതും.തുടർന്ന് റിയാലിറ്റി ഷോയ്ക്ക് ശേഷം വിവാഹിതരാവുകയായിരുന്നു . ഇരുവരുടെയും പ്രണയം അക്കാലത്ത് ഏറെ ചർച്ചാവിഷയമായിരുന്നു. പേളിയുടെയും ശ്രീനിഷിന്റെയും വിശ്വാസവും ആചാരങ്ങളും അടിസ്ഥാനമാക്കി രണ്ട് രീതിയിലും അന്ന് കല്യാണം നടന്നു.

ഇപ്പോൾ പ്രേക്ഷകർ ഈ കുടുംബത്തെ വളരെയധികം സ്നേഹിക്കുന്നു. പേളിയുടെയും ശ്രീനിഷിന്റെയും പരസ്പര സ്നേഹവും പ്രണയവും എല്ലാവരും മാതൃകയാക്കുകയാണ്. ടെലിവിഷൻ അവതാരക, സോഷ്യൽ ഇൻഫ്ലുവൻസർ, മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ പേളി മാണി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നടൻ എന്ന നിലയിൽ ശ്രീനിഷും പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇരുവർക്കും ഏക മകളാണ് നിള.

നിലയുടെ എല്ലാ വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കുന്നു. നിലയ്ക്കായി ഒരു ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ട് വരെ ഇരുവരും തുറന്നിട്ടുണ്ട്. ഈ അക്കൗണ്ട് പൂർണ്ണമായും മാനേജ് ചെയ്യുന്നത് പേളിയും ശ്രീനിഷും തന്നെയാണ്. താരദമ്പതികളെപ്പോലെ തന്നെ നിരവധി ആരാധകർ കൊച്ചുനിളക്കും ഈ ചെറിയ പ്രായത്തിൽ ഉണ്ട്. ഓരോ ദിവസവും നില മോളുടെ പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ജനങ്ങൾ. നില മോളുടെ പാട്ടും ഡാൻസും കുട്ടി കുറുമ്പുകളും എല്ലാം ആരാധകർ ഇതിനോടകം കണ്ടുകഴിഞ്ഞു.

എന്നാൽ ഇപ്പോൾ ശ്രീനിഷും പേളിയും നിലയുടെ പുതിയ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.” കുട്ടിമാമ ഞാൻ ഞെട്ടിമാമ” നിലയുടെ ‘കളികൂട്ടുകാർ ‘എന്ന ക്യാപ്ഷനോടെയാണ് പേളി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ചെറിയ പാവാടയും വെള്ള നിറത്തിലുള്ള കുഞ്ഞു ടോപ്പും ധരിച്ച് നിൽക്കുകയാണ് നില. നിലയുടെ കളിക്കൂട്ടുകാരോടൊപ്പമെടുത്ത ചിത്രങ്ങളാണിത്.ആന, പെൻഗ്വിൻ, യൂണികോൺ തുടങ്ങി നിരവധി കളിപ്പാട്ടങ്ങളും പിടിച്ചുകൊണ്ടാണ് നിലനിൽക്കുന്നത്. കൊച്ചു പല്ലുകൾ കാട്ടിച്ചിരിക്കുന്ന നിലയെ ആരാധകരും ഹൃദയത്തോട് ചേർക്കുകയാണ്.

Comments are closed.