മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെ അനുകരിച്ച് നിലമോൾ.. വീഡിയോ വൈറൽ.!!Nila baby imitates actors

ബിഗ് ബോസ് എന്ന മലയാളം ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരമായി മാറിയ താരങ്ങളാണ് പേളി ശ്രീനിഷ് ദമ്പതികൾ. ഇവരുടെ വിവാഹവും നില മോളുടെ ജനനവും ആരാധകർ ഏറ്റെടുത്തിരുന്നു. ഇരുവരുടെയും ഏകമകളാണ് നില. പേളിയെ പോലെ തന്നെ ചുരുണ്ട തലമുടിയും കുസൃതി ചിരിയും തന്നെ ആണ് നില മോൾക്കും. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആയ കൊച്ചു നിലയുടെ കളിയും ചിരിയും

കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. എന്നാൽ ഇപ്പോൾ മമ്മൂട്ടി, മോഹൻലാൽ,സുരേഷ് ഗോപി, ഇവരെ അനുകരിക്കുന്ന നിലയുടെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പേളിയെ പോലെ തന്നെ വളരെ ആക്ടീവ് ആണ് നിലകുട്ടിയും.പേളി നിലയോട് ഓരോ താരങ്ങളുടെയും പേര് പറയുമ്പോൾ ഓരോരുത്തരുടെയും ആക്ഷനുകൾ അനുകരിക്കുകയാണ് കുഞ്ഞ്. മോഹൻലാൽ എന്ന് പറയുമ്പോൾ തല ചെരിക്കുകയും മമ്മൂട്ടി

Nila baby imitates actors

എന്നു പറയുമ്പോൾ കൈപ്പത്തി മുന്നോട്ട് നീട്ടുകയും സുരേഷ് ഗോപി എന്നുപറയുമ്പോൾ ചൂണ്ടുവിരൽ ചൂണ്ടുന്നത്, വീഡിയോയിൽ കാണാം. സുരേഷ് ഗോപിയുടെ ഹിറ്റ് ഡയലോഗ് ആയ ഷിറ്റ് എന്ന ആക്ഷൻ പറഞ്ഞു കൊടുക്കുമ്പോൾ ഒരു കുസൃതിച്ചിരിയോടെ വളരെ മനോഹരമായി ചിരിക്കുകയാണ് നില കുട്ടി.പേളി തന്നെയാണ് ഈ വീഡിയോ തന്നെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി ഷെയർ ചെയ്തിരിക്കുന്നത്.’ ഞങ്ങളുടെ രാവിലത്തെ എന്റർടൈൻമെന്റ് ‘

എന്ന ക്യാപ്ഷനോട് കൂടിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നില മോളുടെ വളർച്ചയുടെ എല്ലാ ഘട്ടത്തിലും പേളി ശ്രീനിഷ് ആരാധകരും കൂടെയുണ്ടായിരുന്നു. യൂട്യൂബ് ചാനലിലൂടെയും താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ ആരാധകരോട് ഷെയർ ചെയ്യുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ ശ്രീനിഷും പേളിയും മകൾ നിലയും ചേർന്ന് നടത്തിയ മാലിദ്വീപിലേക്കുള്ള യാത്ര വീഡിയോയും ഫോട്ടോസും പേളിയും ശ്രീനിഷും പങ്കുവെച്ചിരുന്നു, ഇതിനും വലിയ തോതിലുള്ള ജനപിന്തുണയാണ് ലഭിച്ചിരുന്നത്.

Comments are closed.