നിലയ്ക്ക് പിന്നാലെ കുരുത്തക്കേടുകളുടെ കെട്ടഴിച്ച് അപ്പൂസും; ഈ ക്രിസ്മസിൽ ആകെ വട്ടംചുറ്റി പേളി മാണി…| Nila Baby And Apoos Naughty Play With Pearly Maaney Malayalam
Nila Baby And Apoos Naughty Play With Pearly Maaney Malayalam: അവതാരക, അഭിനയത്രി,എന്നീ നിലകളിലൊക്കെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പേളി മണി. ഏത് മേഖലയിലും തന്റെ കഴിവ് അങ്ങേയറ്റം പ്രതിഫലിപ്പിക്കുവാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. ബിഗ് ബോസിൽ വന്നതിനുശേഷം ആണ് പ്രേക്ഷകരുമായി കൂടുതൽ അടുക്കുന്നത് എങ്കിലും മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം മലയാളികൾക്ക് സുപരിചിതയായി മാറുന്നത്. ബിഗ് ബോസ് സീസൺ ഒന്നിലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു പേളി മാണി.
പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനിഷും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ താരം ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് പേളിയുമായി പ്രണയത്തിലാവുകയും ഷോ അവസാനിച്ചതിന് തൊട്ടുപിന്നാലെ ഇരുവരും വിവാഹിതരാവുകയുമായിരുന്നു. ബിഗ് ബോസിന്റെ നാലാം സീസൺ പൂർത്തീകരിച്ചപ്പോഴും പേർളിഷ് പ്രണയം ഇന്നും മലയാളക്കരയിൽ ചർച്ചാവിഷയം തന്നെയാണ്. ഇവർക്ക് പിറന്ന മകൾ നില ബേബിയും ഇന്ന് മലയാളികൾക്ക് പ്രിയങ്കരിയും സുപരിചിതയാണ്.

അച്ഛനെക്കാളും അമ്മയെക്കാളും ഒരുപക്ഷേ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് ഇവരുടെ മകൾക്ക് തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. നിലയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലും യൂട്യൂബ് ചാനലിലും മില്യൺ കണക്കിന് ആരാധകരാണ് ഉള്ളത്. അമ്മയ്ക്ക് ഒപ്പം കുഞ്ഞു നിലയും വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പേളിയെ പോലെ തന്നെ സഹോദരി റേച്ചൽ മാണിയും സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്. അനിയത്തിയ്ക്ക് കുഞ്ഞു പിറന്നതിന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് പേളി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇപ്പോൾ റേച്ചലിന് മകൻ അപ്പൂസ് പിറന്ന ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷമാക്കുന്നതിന്റെ തിരക്കിലാണ് പേളിയും കുടുംബവും. അപ്പുവിനെയും നിലയെയും ഒക്കത്തിരുത്തി പാചകം ചെയ്യാൻ ഒരുങ്ങുന്ന പേളിയെ ഇരുവരും കരഞ്ഞ് ശല്യപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ പേളി തൻറെ ഇൻസ്റ്റാഗ്രാം പേജിൽ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതും.
Comments are closed.