
കുക്കർ ഉണ്ടോ വീട്ടിൽ കുട്ടികൾക്ക് പോലും ഈസിയായി ഇനി നൈസ് പത്തിരി ഉണ്ടാക്കാം.. കുറഞ്ഞ സമയത്തിനുള്ളിൽ നല്ല സോഫ്റ്റ് ആയ പത്തിരി.!! Nice Pathiri using Pressure cooker Malayalam
Nice Pathiri using Pressure cooker Malayalam : നോമ്പു കാലമായാൽ മിക്ക വീടുകളിലും ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം ആയിരിക്കും പത്തിരി. മിക്കപ്പോഴും ഉണ്ടാക്കിയാൽ അത്ര പെട്ടെന്ന് ശരിയാകാത്ത ഒരു റെസിപ്പിയും പത്തിരി തന്നെ ആയിരിക്കും. എന്നാൽ വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് ആയ പത്തിരി എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അത്യാവശ്യം വലിപ്പമുള്ള ഒരു കുക്കർ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. അല്പം ഉപ്പ്,
ഓയിൽ എന്നിവ അതിലേക്ക് ഒഴിച്ച് തിളക്കാനായി വയ്ക്കുക. വെള്ളം നല്ലതു പോലെ തിളച്ച് വരുമ്പോൾ അതിലേക്ക് എടുത്തു വെച്ച തരിയില്ലാത്ത അരിപ്പൊടി ഇട്ടു കൊടുക്കണം. വെള്ളം മുഴുവനായും അരിപ്പൊടിയിലേക്ക് ഇറങ്ങി നല്ലതുപോലെ മിക്സ് ആയി വരുമ്പോൾ കുക്കറിന്റെ അടപ്പ് അടച്ചു കൊടുക്കാവുന്നതാണ്. ശേഷം ഒരു 10 മിനിറ്റ് സമയം ഈ ഒരു മാവ് കുക്കറിൽ ഇരുന്ന് നല്ലതു പോലെ വേവണം.

കുക്കർ ഓഫ് ചെയ്ത് വിസിൽ പൂർണ്ണമായും പോയിക്കഴിയുമ്പോൾ മാവെടുത്ത് കുഴയ്ക്കാനായി സെറ്റ് ചെയ്യാവുന്നതാണ്. ഇളം ചൂടോടു കൂടി മാവ് കുഴച്ചെടുക്കുന്നതാണ് കൂടുതൽ നല്ലത്. മാത്രമല്ല ഇതിലേക്ക് പച്ച വെള്ളം ഒട്ടും ചേർക്കാതെ ഇരിക്കുന്നതാണ് സോഫ്റ്റ് ആയി കിട്ടാൻ സഹായിക്കുക. കുഴച്ചു വെച്ച മാവ് ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കാവുന്നതാണ്. ശേഷം പൊടിയിൽ തട്ടി നല്ലതുപോലെ പരത്തി ഒരു ഇൻസ്റ്റന്റ്
പത്തിരി മേക്കർ ഉപയോഗിച്ചോ അല്ലെങ്കിൽ വട്ടമുള്ള അടപ്പ് ഉപയോഗിച്ചോ മുറിച്ച് മാറ്റി വയ്ക്കാവുന്നതാണ്. ശേഷം പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ പത്തിരി രണ്ടു ഭാഗവും മാറ്റി മറിച്ചിട്ട് ചുട്ടെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല ചൂട് പത്തിരി തയ്യാറായി കഴിഞ്ഞു.ഇങ്ങിനെ ചെയ്താൽ സാധാരണ ഉണ്ടാക്കുന്നതിനേക്കാൾ സോഫ്റ്റ് ആയ പത്തിരി കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Malappuram Thatha Vlogs by Ayishu
Comments are closed.