രുചിയൂറും നല്ല നാടൻ നെയ്യപ്പം.. നെയ്യപ്പം ഈ രീതിയില്‍ ഒന്നു തയ്യാറാക്കി നോക്കു.!! Neyyappam Recipe

നമ്മുടെ പഴയകാല വിഭവങ്ങളിൽ പ്രധാനിയാണ് നെയ്യപ്പം. ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്ന നെയ്യപ്പം ഒട്ടുമിക്ക ആളുകൾക്കും വളരെ ഇഷ്ടമാണ്. ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് പെർഫെക്റ്റ് നെയ്യപ്പം എങ്ങനെയാണ് എളുപ്പത്തിൽ തയ്യാറാകുന്നത് എന്നതിനെക്കുറിച്ചാണ്. നെയ്യപ്പം പെർഫെക്റ്റ് എന്ന് പറയുമ്പോൾ അതിന് നല്ല ഷെയ്പ്പ് ഉണ്ടായിരിക്കണം, കൂടാതെ പുറംഭാഗം ക്രിസ്പിയും ഉൾഭാഗം നല്ല സോഫ്‌റ്റും ആയിരിക്കണം.

ഇങ്ങനെ ഒക്കെ ആണെങ്കിൽ ആണ് നെയ്യപ്പം പെർഫെക്റ്റ് ആണ് എന്ന് പറയുന്നത്. തനി നാടൻ നെയ്യപ്പം തയ്യാറാക്കുന്നതിനായി ഒരു കപ്പ് പച്ചരി വെള്ളത്തിൽ കുതിർത്തെടുക്കുക. ഈ പച്ചരി വെള്ളം ഒട്ടുമില്ലാത്ത രീതിയിൽ വാർത്തെടുക്കുക. ശർക്കര ഉരുക്കി ശർക്കരപ്പാനി തയ്യാറാക്കിയെടുക്കുക. ഇത് അരിച്ചെടുത്ത ചൂടരുവാൻ വെക്കുക. തണുത്ത ശർക്കര പാനി ഉപയോഗിച്ച് പച്ചരി അരച്ചെടുക്കുക. ചെറിയ തരിയോട് കൂടി അരച്ചെടുക്കുക.

ഇതിലേക്ക് 3 ടേബിൾസ്പൂൺ ഗോതമ്പ് പൊടി ചേർത്ത് ഒട്ടും കട്ടയില്ലാത്ത വിധത്തിൽ മിക്സ് ചെയ്തെടുക്കുക. കുറച്ചു ശർക്കര പാനി കൂടി ചേർത്ത് ഒന്നൂടി അരച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റിയശേഷവും ഇതിലേക്ക് മധുരം കുറവുണ്ടെങ്കിൽ ബാക്കിയുള്ള ശർക്കരപാനി കൂടി ചേർക്കാവുന്നതാണ്. ഇതിലേക്ക് എള്ള്, ജീരകം, ഏലക്കായ പഞ്ചസാര ചേർത്ത് പൊടിച്ചത്, നെയ്യ്, ഒരു നുള്ള് ഉപ്പ് തുടങ്ങിയവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ഈത് എട്ടു മണിക്കൂർ റെസ്റ്റ് ചെയ്യുവാൻ വെക്കുക. കുറഞ്ഞത് അഞ്ചു മണികൂർ എങ്കിലും മാവ് മാറ്റിവെച്ചാൽ മാത്രമേ നല്ല പെർഫെക്റ്റ് നെയ്യപ്പം തയ്യാറാക്കുവാൻ സാധിക്കുകയുള്ളു. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : PACHAKAM

Comments are closed.