പോസ്റ്റർ കണ്ടാലറിയാം ഒരഡാർ ഐറ്റമാണെന്ന്; ഫഹദ് ഫാസിലും പൃഥ്വിരാജും ഒന്നിക്കുന്നു.. പുതിയ ചിത്രത്തിന്റെ പോസ്റ്റർ വൈറലാകുന്നു.!! New Movie Poster Goes Viral Malayalam

മലയാളത്തിന്റെ യുവതാരങ്ങൾ ഒന്നിക്കുന്ന പോസ്റ്റ്‌ കളാണ് ഇന്ന് സോഷ്യൽ മീഡിയയയിൽ നിറഞ്ഞു നിൽക്കുന്നത്.ഫഹദ് ഫാസിലും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ ഏറെ കാത്തിരുന്ന പ്രഖ്യാപനം നാളെ(അപ്പ്‌ കമിങ് )എന്ന് കുറിച്ചുകൊണ്ട് ഇരുവരുടെയും ചിത്രങ്ങളുമായുള്ള പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പങ്കുവച്ചു. ഇരുവരുടെയും പുതിയ ചിത്രത്തിന്റെ കാത്തിരിപ്പുപോലെ തന്നെ ഒരു ഗംഭീര ചിത്രം തന്നെയാണെന്നാണ് ഏവരുടെയും പ്രതീക്ഷ.സിനിമയിലെ പരിചയത്തിലും ഇവരുടെ സമാനത ശ്രദ്ധേയമാണ്. 2002ലാണ് രണ്ടു പേരുടെയും ആദ്യ സിനിമ. ഇവരുടെ രണ്ടുപേരുടെയും അഭിനയ മികവിനെ പ്രശംസിച്ചല്ലാതെ മലയാളസിനിമയ്ക്കു മുന്നോട്ടുപോകാനുമാവില്ല.

തികച്ചും വ്യത്യസ്തമായ അഭിനയ ശൈലിയാണ് രണ്ടുപേരുടെയും.അഭിനയം എന്ന സർഗാനുഗ്രഹത്തിലൂടെ സിനിമയിലെത്തിയെങ്കിലും, മറ്റു മേഖലകളിലേക്കും അതിവേഗം കടന്നെത്താനുള്ള ഒരാനുഗ്രഹം ഈ രണ്ടു പേരിലും ഒരുപോലെ തന്നെ നിറഞ്ഞു നിൽക്കുന്നുണ്ട്. ഫഹദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെഅവതരിപ്പിച്ചിരുന്നത്. മലയൻകുഞ്ഞ് എന്ന ചിത്രമാണ് വരാനിരിക്കുന്നത്.ഇനിയും ഒരുപാടു ചിത്രങ്ങൾ വരാനിരിക്കയുന്നു. ആക്ഷൻ ത്രില്ലറുകളെ വളരെ മികച്ച രീതിയിൽ കാഴ്ചവെക്കുന്ന വ്യക്തികളിൽ രണ്ടുപേരാണ് ഫഹദും പൃഥ്വി യും. ഇരുവരുടെയും ചിത്രങ്ങൾക്ക് ആരാധകർ ഏറെയുണ്ട്.

ആക്ഷൻ മൂവി ആയാലും റൊമാന്റിക് മൂവി ആയാലും ഇരുവരുടെയും അഭിനയ മികവ് എടുത്തു പറയേണ്ടത് തന്നെയാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ഇരുവരുടെയും പോസ്റ്റുകളാണ് ജനങ്ങളിൽ ആവേശം നിറച്ചത്.പൃഥ്വി ഫഹദ് കൂട്ടുകെട്ടിലുള്ള ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.അതുപോലെ തന്നെ ‘തീര്‍പ്പ്’ എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. കടുവ ചിത്രത്തിനും മികച്ച പ്രതികരണം തന്നെയായിരുന്നു.കടുവയ്ക്ക് ശേഷം പൃഥ്വിയും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാപ്പ അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആടുജീവിതം, കാപ്പ, എമ്പുരാൻ, കാളിയന്‍, ഗോള്‍ഡ്

തുടങ്ങിയ ചിത്രങ്ങളും ഇനി വരാനിരിക്കുന്ന ലിസ്റ്റിലുണ്ട്.മികച്ച ഒരു ഗായകൻ കൂടിയാണ് പൃഥ്വിരാജ്. മറ്റേതു ഭാഷയിലും അതിശയകരമായി അഭിനയ മികവ് തെളിയിച്ചിട്ടുള്ള വ്യക്തികൂടിയാണ്.ഫഹദ് ഫാസിൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കു വെക്കുന്ന ഇരുവരുടെയും പോസ്റ്റർകളാണ് ആരാധകരെ ഏറെ ആകാംഷയിലാക്കിയത് .ഫഹദ്, പൃഥ്വി കൂട്ടുകെട്ടിൽ ഒരു മെഗാ മെഗാ ഹിറ്റ്‌ ചിത്രം തന്നെ ആയിരിക്കും എന്നുള്ള പ്രതീക്ഷയോടെയാണ് ആരാധകർ. എന്ത് സർപ്രൈസ് ആണ് ഫഹദ് ഫാസിൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ ചിത്രത്തിന്റെ കൂടുതൽ വിശഷങ്ങൾക്കായി ആകാംഷയിലാണ് ആരാധകർ.

Comments are closed.