അരിനെല്ലിക്ക ഉപ്പിലിടുമ്പോൾ ഈ കാര്യം ചെയ്താൽ ചെയ്തു നോക്കൂ പാട കെട്ടാതെ കാലങ്ങളോളം ഇരിക്കും; ഒരു രക്ഷയുമില്ല.!! അസാധ്യ രുചിയിൽ അരിനെല്ലിക്ക ഉപ്പിലിട്ടത്.!! Nellipuli Uppilittath Recipe

Nellipuli Uppilittath Recipe : ഓരോ സീസണിലും ലഭിക്കുന്ന സാധനങ്ങൾ ഉപയോഗപ്പെടുത്തി അവ കാലങ്ങളോളം കേടാകാതെ അച്ചാറിട്ട് സൂക്ഷിക്കുന്നത് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ വീടുകളിൽ ഉള്ള പതിവാണ്. അത്തരത്തിൽ അരിനെല്ലി ഉണ്ടാകുന്ന സമയമായാൽ അത് ഉപ്പിലിട്ട് സൂക്ഷിക്കുന്നതും എല്ലാവർക്കും ഇഷ്ടമുള്ള കാര്യമായിരിക്കും. കഞ്ഞി പോലുള്ളവയോടൊപ്പം കഴിക്കാനും

വെറുതെ കഴിക്കാനും വളരെയധികം രുചിയുള്ള അരിനെല്ലി ഉപ്പിലിട്ടത് കേടാകാതെ സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അരിനെല്ലി ഉപ്പിലിടാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി തുടച്ചെടുത്ത അരിനെല്ലിക്ക, ഒരുപിടി അളവിൽ കാന്താരി മുളക്, അതേ അളവിൽ വെളുത്തുള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി എടുത്തത്, വെള്ളത്തിൽ ഉപ്പിട്ട് നന്നായി തിളപ്പിച്ച് ചൂടാക്കി എടുത്തത് ഇത്രയും ചേരുവകളാണ്.

ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച അരി നെല്ലിക്ക ഒരു ചില്ലു പാത്രത്തിൽ ഇട്ടു കൊടുക്കാം. അതിന്റെ മുകളിലായി കുറച്ച് കാന്താരി മുളകും, വൃത്തിയാക്കി വെച്ച വെളുത്തുള്ളിയും ഇട്ട് മുകളിലായി തിളപ്പിച്ച് ചൂടാറ്റിയ ഉപ്പിട്ട വെള്ളം ഒഴിച്ചു കൊടുക്കാം. വെള്ളം തയ്യാറാക്കാനായി അരിനെല്ലിയുടെ അളവ് അനുസരിച്ച് വെള്ളമെടുത്ത് ഒരു പാനിൽ നന്നായി തിളപ്പിക്കുക. വെള്ളം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ ഒരു പിടി അളവിൽ ഉപ്പു കൂടി ഇട്ടു കൊടുക്കുക. ഉപ്പ് വെള്ളത്തിൽ നന്നായി അലിഞ്ഞു വന്നശേഷം ചൂടാറാനായി മാറ്റിവയ്ക്കണം.

ഇളം ചൂടോട് കൂടിയ വെള്ളമാണ് ഉപ്പിലിട്ടതിൽ ഒഴിച്ചു കൊടുക്കേണ്ടത്. ശേഷം ജാർ അടച്ച് രണ്ടോ മൂന്നോ ദിവസം സൂക്ഷിക്കുക. ഈയൊരു സമയം കൊണ്ട് തന്നെ അരിനെല്ലിയിലേക്ക് ഇതെല്ലാം പിടിച്ച് നല്ല സ്വാദ് വന്നിട്ടുണ്ടാകും. വളരെയധികം രുചികരമായ അരിനെല്ലി അച്ചാർ തയ്യാറാക്കാൻ വളരെ എളുപ്പമാണ്. അരിനെല്ലി സീസണായാൽ തീർച്ചയായും ഈ ഒരു രീതിയിൽ ഉപ്പിലിട്ട് നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Homemade by Remya Surjith

Comments are closed.