മലയാളികൾക്ക് പ്രിയങ്കരനായ ഈ താരം ആരാണെന്ന് മനസ്സിലായോ; മലയാള സിനിമ ലോകത്തെ അനശ്വര നടൻ.!!

ഇന്ത്യൻ സിനിമ ലോകത്ത് കലാമൂല്യമുള്ള സിനിമകളും കഥാസത്തുള്ള സിനിമകളും നിർമ്മിക്കുന്നതിൽ മലയാള സിനിമ ഇൻഡസ്ടറി എന്നും മുൻപന്തിയിലാണ് നിൽക്കുന്നത്. ഇത്തരം സിനിമകൾ ഇഷ്ടപ്പെടുകയും ഏറ്റെടുക്കുകയും ചെയ്യുന്ന ആരാധകരും, ഗ്ലാമറസ് മാസ്‌ രംഗങ്ങൾ അഭിനയിക്കുന്നതല്ല ഒരു അഭിനേതാവിന്റെ അഭിനയ മികവ് അളക്കാനുള്ള അളവുകോൽ എന്ന ബോധ്യമുള്ള ഒരുപിടി നടി നടന്മാരും മലയാള സിനിമയിൽ

ഉണ്ടായിട്ടുള്ളതുകൊണ്ടാണ് പഴയകാല മലയാള സിനിമകൾ ഇന്നും മലയാളികൾക്കിടയിൽ ജനപ്രിയമായി തുടരുന്നത്. ഇത്തരത്തിൽ, മലയാള സിനിമ ആരാധകർ അവരുടെ ഹൃദയത്തിൽ ഇന്നും സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ മലയാളികൾക്ക് മുന്നിൽ നിറഞ്ഞാടിയ ഒരു നടന്റെ കൗമാരക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. നായകൻ, വില്ലൻ, സഹനടൻ, കോമേഡിയൻ, അച്ഛൻ വേഷങ്ങൾ

Nedumudi venu childhood images

എന്നിങ്ങനെ മലയാള സിനിമയിൽ ഈ നടൻ പകർന്നാടാത്ത വേഷങ്ങൾ ഉണ്ടെങ്കിൽ അത് വിരളമായിരിക്കും. മലയാള സിനിമാലോകത്തെ അനശ്വര നടൻ നെടുമുടി വേണുവിന്റെ കൗമാരക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. തന്റെ അഭിനയ മികവിന് മൂന്ന് ദേശീയ പുരസ്കാരങ്ങളും ആറ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും സ്വന്തമാക്കിയിട്ടുള്ള നെടുമുടി വേണു, തന്റെ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു.

1972-ൽ പുറത്തിറങ്ങിയ ‘ഒരു സുന്ദരിയുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് നെടുമുടി വേണു തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട്, വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ നെടുമുടി വേണു മലയാള സിനിമ ലോകത്ത് ജീവിച്ചു എന്ന് വേണം പറയാൻ. 500-ലധികം കഥാപാത്രങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ച നെടുമുടി വേണു 2021 ഒക്ടോബർ 11-ന് ഈ ലോകത്തോട് വിട പറഞ്ഞു. തന്റെ മരണം വരെ സിനിമ ജീവിതം തുടർന്ന ആ അതുല്ല്യ കലാകാരൻ, മരണപ്പെട്ടിട്ട് ഒരു വർഷം തികയാൻ പോവുകയാണ്. എന്നാൽ, അദ്ദേഹം അഭിനയിച്ചുവെച്ച നിരവധി സിനിമകൾ ഇനിയും റിലീസിന് എത്താൻ ഉണ്ട് എന്നത് നെടുമുടി വേണു എന്ന നടൻ നമ്മളെ വിട്ട് ഇനിയും പോയിട്ടില്ല എന്ന് വിളിച്ചു പറയുന്നു.

Nedumudi venu childhood images

Comments are closed.