നന്മയുള്ള മനസ്സിനുടമയാണ് നയൻ‌താര; വീട്ടിലെ ജോലിക്കാരിക്കുവേണ്ടി നയൻതാര ചെയ്തത് കണ്ടോ.? Nayanthara Paid Debt Of Housemaid Malayalam

Nayanthara Paid Debt Of Housemaid Malayalam: നയൻതാരയെ പുകഴ്ത്തി വിഘ്‌നേഷ് ശിവന്റെ അമ്മ മീന കുമാരി. വിഷമങ്ങൾ പറഞ്ഞ് ആര് സഹായം ചോദിച്ച് നയൻതാരയുടെ അരികെ ചെന്നാലും സഹായിക്കാൻ മടി ഇല്ലാത്തവളാണെന്നും മീന കുമാരി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നയൻതാരയുടെ വീട്ടിൽ എട്ട് ജോലിക്കാറുണ്ട്. വൃത്തിയാക്കാനും പാചകം ചെയ്യാനും തേക്കാനും ഒക്കെയായി നാല് സ്ത്രീകളും നാല് പുരുഷന്മാരും ഉണ്ട്. ഒരിക്കൽ അവരിൽ ഒരു സ്ത്രീ വിഷമിച്ചിരിക്കുന്നത് കണ്ട് നയൻതാര കാര്യം തിരക്കിയപ്പോൾ

നാല് ലക്ഷം രൂപ കടം ഉള്ളതിനാൽ ബുദ്ധിമുട്ടിലാണെന്ന് ആ സ്ത്രീ പറഞ്ഞു. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്, ഇത് കേട്ടതും നയൻതാര ഉടൻതന്നെ നാല് ലക്ഷം രൂപ നൽകിയിട്ട് കടം വീട്ടാൻ അവരോട് പറഞ്ഞു. അങ്ങനെ കൊടുക്കാനും ഒരു മനസ്സ് വേണം, മീനാ കുമാരി പറഞ്ഞു. ആ സ്ത്രീയും അതിനർഹയാണെന്നും രണ്ട് വർഷത്തിലധികം ആ വീട്ടിൽ ആത്മാർഥമായി ജോലി എടുക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഒരിടത്ത് നമ്മൾ ആത്മാർഥമായി ജോലി നോക്കുകയാണെങ്കിൽ നമ്മുടെ വിഷമഘട്ടങ്ങളിൽ

തീർച്ചയായും ആരെങ്കിലും സഹായിക്കാനുണ്ടാകും. ഒരിക്കൽ നയൻതാരയുടെ അമ്മ സ്വന്തം കയ്യിലെ രണ്ട് സ്വർണവള വീട്ടുജോലിക്കാരിക്ക് ഊരി നൽകിയതിനെക്കുറിച്ചും മീനാ കുമാരി അഭിമുഖത്തിൽ പങ്കുവച്ചു. ഈ വാക്കുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹം ഇക്കഴിഞ്ഞ ജൂൺ 9 നാണ് നടന്നത്. ചെന്നൈയിലെ മഹാബലിപുരത്തെ റിസോർട്ടിൽ വച്ചാണ്

നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്. ഏഴ് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ ഒന്നിച്ചത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ​ഗോൾഡാണ് നയൻതാര മലയാളത്തിൽ അഭിനയിക്കുന്ന പുതിയ ചിത്രം. പൃഥ്വിരാജ് നായകനാവുന്ന ചിത്രം ഡിസംബർ ഒന്നിന് തിയേറ്ററുകളിലെത്തും. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന കണക്റ്റ് എന്ന തമിഴ് ചിത്രവും നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Rate this post

Comments are closed.