ബുർജ് ഖലീഫയുടെ വർണ്ണപ്പകിട്ടിൽ പുതുവർഷത്തെ വരവേറ്റ് നയൻതാരയും വിഘ്നേശും 😍😍നയൻസിന്റെയും വിക്കിയുടെയും പുതുവർഷാഘോഷം ഏറ്റെടുത്ത് ആരാധകർ.!! വീഡിയോ വൈറൽ 🔥🔥 [വീഡിയോ] Nayanthara, Vignesh Shivan

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേശ് ശിവനും. സോഷ്യൽ മീഡിയയിൽ സജീവമായ താരജോഡികൾ കൂടിയാണ് ഇവർ. ഇരുവരുടെയും വിശേഷങ്ങൾ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് സ്വീകരിക്കാറ്. ആരാധകരുമായി തങ്ങളുടെ സന്തോഷം പങ്കു വെക്കുന്നതിൽ നയൻതാരയും വിഘ്നേശും മടി കാണിക്കാറില്ല. സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരയിലൂടെ


അഭിനയ ജീവിതം ആരംഭിച്ച നയൻതാര ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർ സ്റ്റാർ ആണ്. തമിഴ് സിനിമാ ലോകത്ത് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് വിഘ്നേശ് ശിവൻ. ഇരുവരുടെയും പ്രണയ വിശേഷങ്ങൾ ആരാധകർ ഏറെ കൗതുകത്തോടെയാണ് സ്വീകരിക്കാറ്. ഇപ്പോഴിതാ പുതുവർഷത്തിലും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ഈ താരജോഡികൾ. വിഘ്നേഷ് ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ദുബായ് ബുർജ് ഖലീഫയിൽ ആണ് ഇരുവരും പുതുവർഷം ആഘോഷിച്ചത്. പുതുവർഷാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും ആണ് വിഗ്നേഷ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. 2022 എല്ലാവർക്കും നല്ല വർഷമാകട്ടെ എന്നും എല്ലാവിധ നന്മകളും അനുഗ്രഹങ്ങളും നിറഞ്ഞതാകട്ടെ പുതുവർഷം എന്നും വിഘ്നേഷ് ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ അലട്ടിയ മഹാമാരിയിൽ

നിന്നുള്ള വിടുതൽ ആകട്ടെ ഈ പുതുവർഷം എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ബുർജു ഖലീഫയിലെ വർണ്ണപ്പകിട്ടിൽ പുതുവർഷാഘോഷം കളർ ആക്കിയ താരജോഡികൾക്ക് നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. വിക്കി ഒഫീഷ്യൽ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിഗ്നേഷ് തന്റെയും പ്രിയതമയുടെയും പുതുവത്സരാശംസകൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ ഇരുവരുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Comments are closed.