ആരാധകര്‍ക്കായി പുത്തന്‍ ചിത്രങ്ങളുമായി താര ദമ്പതികള്‍.!! ജന്മദിനത്തില്‍ നയന്‍താര നല്‍കിയ സര്‍പ്രൈസ് പങ്കുവെച്ച് വിഘ്‌നേഷ്.!! Nayanthara Birthday Surprise To Vignesh

മലയാളികളുടെ പ്രിയ താരദമ്പതികളാണ് വിഘ്‌നേഷും നയന്‍താരയും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും ഒന്നായത്. വിവാഹ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ ഇരുവരും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോള്‍ വിഘ്‌നേഷ് തന്റെ പേജില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നയന്‍താരക്കൊപ്പം ദുബായില്‍ നിന്നുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താര ദമ്പതികള്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ രണ്ടുപേരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാനുള്ള ആവേശത്തിലാണ് ആരാധകലോകം.

്അതുകൊണ്ടു തന്നെ ഇവര്‍ പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. തുടങ്ങി നിരവധി കമന്റുകളാണ് പുതുതായി പങ്കുവെച്ച ചിത്രത്തിനു താഴെ വന്നുകൊണ്ടിരിക്കുന്നത്.വിഘ്‌നേഷിന്റെ പിറന്നാള്‍ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജന്മദിനത്തില്‍ നയന്‍താര നല്‍കിയ സര്‍പ്രൈസ് വിഘ്‌നേഷ് ആരാധകരുമായി പങ്കുവെച്ചിരുന്നു. ദുബായിലെ ബുര്‍ജ് ഖലീഫയില്‍വച്ചായിരുന്നു വിഘ്‌നേഷ് ജന്മദിനം ആഘോഷിച്ചത്. ജന്മദിനത്തില്‍ വിഘ്‌നേഷിന് സര്‍പ്രൈസായി കുടുംബാംഗങ്ങളെയും നയന്‍താര ദുബായില്‍ എത്തിച്ചിരുന്നു.

”ബൂര്‍ജ് ഖലീഫയ്ക്കു താഴെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു ജന്മദിനാഘോഷം. ഇതില്‍പരം സ്‌പെഷ്യലായ മറ്റൊരു നിമിഷം കിട്ടില്ല. എന്റെ ഭാര്യ നല്‍കിയ അതിശയകരമായ സര്‍പ്രൈസ്,” എന്നായിരുന്നു വിഘ്‌നേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.2015 ല്‍ ‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍വച്ചാണ് വിഘ്‌നേഷും നയന്‍താരയും സൗഹൃദത്തിലാവുന്നത്. അതിനുശേഷം ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ എത്തി തുടങ്ങി. പക്ഷേ, ഇരുവരും പ്രണയത്തിലാണെന്ന് കാര്യം പരസ്യമായി പറഞ്ഞില്ല. 2022 ജൂണ്‍ ഒന്‍പതിനാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും ഒന്നായത്.

Comments are closed.