“വിവാഹം കഴിഞ്ഞ് നയൻതാരയും വിഘ്‌നേശും പോയത് ഹണിമൂണിനല്ല” പകരം തിരുപ്പതി ദർശനം.!! Nayanthara and Vignesh temple visit..

തെന്നിന്ത്യ ഒട്ടാകെ കാത്തിരുന്ന താര വിവാഹമായിരുന്നു നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും. നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം ഇരുവരുമെന്നിച്ച് തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഞ്ഞ നിറത്തിലുള്ള സാരിയിൽ അതിവ സുന്ദരിയായാണ് താരം വിഘ്‌നേഷിന്റെ കൈപിടിച്ച് ക്ഷേത്രദര്‍ശനം നടത്തിയത്. സാൻൽ നിറത്തിലുള്ള കുർത്തിയും വേഷ്ഠിയുമായിരുന്നു

വിക്കിയുടെ വേഷം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇറങ്ങിവരുന്ന ഇരുവരെയും ആരാധകരേറ്റെടുത്തു കഴിഞ്ഞു. തിരുപ്പതിയില്‍ വെച്ച് വിവാഹം കഴിക്കണമെന്നായിരുന്നു വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും ആഗ്രഹം. തിരുപ്പതി ക്ഷേത്രമായിരുന്നു ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും എല്ലാവര്‍ക്കും എത്തിച്ചേരാനുള്ള അസൗകര്യങ്ങളും നിലവിലെ കോവിഡ് സാഹചര്യങ്ങളും കണക്കിലെടുത്ത് 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതര്‍

അറിയിച്ചതോടെയാണ് വിവാഹ വേദി മാറ്റി നിശ്ചയിച്ചത്. താര വിവാഹത്തിന്റെ ചടങ്ങുകളുടെ വീഡിയോ പുറത്തു വിടുന്ന അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായി നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു വെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്ളും പുറത്തു വന്നിരുന്നു . ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കിയും നയൻസും

വിവാഹിതരായത്. ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായാണ് നയൻസ് വിവാഹ മണ്ഡപത്തിൽ എത്തിയത്. സാന്റൽ കളർ വേഷ്ടിയിലും കുർത്തിയും അണിഞ്ഞാണ് വിഘ്നേഷ് എത്തിയത്. ചെന്നൈ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം നടന്നത് .2015ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരുംപ്രണയത്തിലായത്.

Comments are closed.