തന്റെ ഇരട്ട കുട്ടികളുമായി ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്ന് നയൻതാരയും വിഘ്‌നേഷും; അമ്മയായതിന് ശേഷം ഇതാദ്യത്തെ ക്രിസ്തുമസ്…| Nayanthara And Vignesh Shivan Wishing Christmas With Their Twin Babies Malayalam

Nayanthara And Vignesh Shivan Wishing Christmas With Their Twin Babies Malayalam: വലിയ സന്തോഷത്തിൽ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവ് വിഗ്നേഷ് ശിവനും. ഇരുവർക്കും ഇരട്ടക്കുട്ടികൾ ആണ് പിറന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ ആരാധക പിന്തുണയുള്ള താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ വയറൽ ആവുന്നത് വിഘ്‌നേഷിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്. നയൻതാരയും വിഘ്‌നേഷും

അവരുടെ കുട്ടികളെ മടിയിൽ ഇരുത്തിയ ചിത്രമാണ് ശ്രദ്ധ ആകർഷിക്കുന്നത്. ക്രിസ്മസ് ദിനത്തിൽ പാപ്പയെ പോലെ റെഡ് ഡ്രസ്സ്‌ അണിയിച്ചാണ് കുട്ടികളെ ഇരുവരും മടിയിൽ ചേർത്തു പിടിച്ചത്. എന്നാൽ കുട്ടികളുടെ മുഖം ചിത്രങ്ങളിൽ കാണിക്കുന്നില്ല ഇൻസ്റ്റാഗ്രാം സ്റ്റിക്കർ ജിഫ് ഉപയോഗിച്ച് തലയിൽ ക്രിസ്തുമസ് തൊപ്പിയും കുട്ടികൾക്ക് വെച്ചുകൊടുത്തതായും ചിത്രത്തിൽ കാണാം. വിഘ്‌നേഷ് ചിത്രത്തിന് ഇങ്ങനെയാണ് ക്യാപ്ഷൻ നൽകിയത് ” ഉയിർ, ഉലഗം, നയൻ വിക്കി ആൻഡ്‌ ഫാമിലി വിഷ് യു

എ മേരി ക്രിസ്തുമസ് ആൻഡ്‌ ഹാപ്പി ന്യൂ ഇയർ “. ആരാധകരുമായി തങ്ങളുടെ സന്തോഷം പങ്കിടുകയാണ് നയനും വിക്കിയും. പേളി മാണി അടക്കം നിരവധി താരങ്ങൾ ആണ് കമന്റ് ബോക്സിൽ ആശംസകളുമായി എത്തിയത്. മാതാപിതാക്കൾ ആയതിന്റെ സന്തോഷം അത്യന്തം ആഘോഷിക്കുകയാണ് വിഘ്‌നേഷും നയൻതാരയും എന്ന് ഈ ഒരു പോസ്റ്റ് മതി മനസ്സിലാക്കാൻ. ആരെയും കൊതിപ്പിക്കുന്ന എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത

ഒരു ചിത്രമാണ് വിക്കി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. മക്കളെ ഇവർ അത്രത്തോളം നെഞ്ചോട് ചേർക്കുന്നു എന്ന് പോസ്റ്റിൽ വ്യക്തമാണ്. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ആയിരുന്നു കുട്ടികൾ ജനിച്ചത്. തങ്ങളുടെ ഇഷ്ട ജോഡികളുടെ സന്തോഷങ്ങൾ ആഘോഷമാക്കുകയാണ് ആരാധകർ ഇപ്പോൾ. നിമിഷങ്ങൾക്ക് ഉള്ളിൽ കമന്റും ലൈകുമായി ആരാധകരുടെ വൻ പ്രവാഹമാണ് പോസ്റ്റിനു താഴെ വ്യക്തമാകുന്നത്…

Rate this post

Comments are closed.