നടനവിസ്‌മയം സൃഷ്ടിച്ച് നവ്യ നായർ.!! അസ്തമയ സൂര്യനു മുന്നിൽ നടരാജ മുദ്രകളുമായി താരം..| Navya Nair Posed The Different Natarajas Malayalam

Navya Nair Posed The Different Natarajas Malayalam: അഭിനേത്രി എന്ന നിലയിൽ മാത്രമല്ല നർത്തകിയായും മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് നവ്യ നായർ. ഒരിടവേളയ്ക്കു ശേഷം ചലച്ചിത്ര ലോകത്ത് താരം സജീവമാകുകയാണ്. സിനിമയിൽ മാത്രമല്ല നൃത്തലോകത്തും തന്റെ സാന്നിധ്യം നിരന്തരമായി അറിയിക്കുന്നുണ്ട് താരം. നൃത്ത പരിപാടികളും, നൃത്ത സ്ക്കൂളുമെല്ലാമായി തിരക്കിലാണിപ്പോൾ താരം. അസ്തമയ സൂര്യനു മുന്നിൽ നിന്ന് നടരാജ മുദ്രകൾ ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഫൊട്ടൊഗ്രാഫറായ റിഷ്‌ലാൽ ഉണ്ണികൃഷ്ണ്നാണ്

ഈ ചിത്രങ്ങൾ പകർത്തിയത്. കറുത്ത പശ്ചാത്തലത്തിൽ ചിത്രം പകർത്തുന്ന രീതിയായ സിലുവടാണ് റിഷ്‌ലാൽ ഇവിടെ പരീക്ഷിച്ചിരിക്കുന്നത്. ആരാധകരുടെ കമന്റുകളിൽ നിന്ന് വ്യക്തമാണ് എത്രത്തോളം മനോഹരമാണ് ഈ ചിത്രമെന്ന്. അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായർ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘അഴകിയ തീയെ’ എന്ന ചിത്രത്തിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. 2002 ൽ പുറത്തിറങ്ങിയ ‘നന്ദനം’

എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രേക്ഷക പ്രീതി ലഭിച്ചിരുന്നു .ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്കാരം താരത്തിന് ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും നവ്യക്ക് പുരസ്കാരം ലഭിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമയിലേക്ക് നവ്യ മടങ്ങിയെത്തിയിരിക്കുന്നത്.

മികച്ച പ്രതികരണവും ഈ ചിത്രം നേടിയിരുന്നു. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് താരം ഇപ്പോൾ. പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല എന്നാണ് അറിഞ്ഞത് . സൈജു കുറുപ്പാണ് ചിത്രത്തിലെ നായകാനയെത്തുന്നത് . ‘മാതംഗി’ എന്ന നൃത്തവിദ്യാലയവും നവ്യ നായർ ആരംഭിച്ചിട്ടുണ്ട്.

Rate this post

Comments are closed.