ഇത് സ്വപ്നസാക്ഷാത്കാര നിമിഷം; ഭർത്താവിനൊപ്പം സ്വപ്നങ്ങൾക്ക് തിരി കൊളുത്തി നവ്യ നായർ…| Navya Nair New Dance School Inauguration Malayalam

Navya Nair New Dance School Inauguration Malayalam: മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപെട്ട താരങ്ങളിൽ ഒരാളാണ് നവ്യ നായർ. ഇടയ്ക്ക് സിനിമയിൽ നിന്നുംഇടവേള എടുത്തെങ്കിലും ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യ സിനിമയിലേക്ക് വൻ തിരിച്ചു വരവാണ് നടത്തിയിരുന്നത്. നർത്തകിയും നടിയുമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങളെയാണ് മലയാള സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. താരം കൊച്ചിയിൽ നൃത്തവിദ്യാലയത്തിന് തുടക്കം കുറച്ചിരിക്കുകയാണ് ഇപ്പോൾ.

ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും അതിനെ പഠനവും ലക്ഷ്യമിട്ടു മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന സ്ഥാപനമായാണ് നവ്യ എത്തുന്നത്. കൊച്ചി പടമുകളിൽ ലീഡർ കെ.കരുണാകരൻ റോഡിലാണ് സ്ഥാപനം ആരംഭിച്ചത്. ലോകപ്രശസ്ത ഭരതനാട്യം നർത്തകി പ്രിയദർശിനി ഗോവിന്ദും സൂര്യ കൃഷ്ണമൂർത്തിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചത്. നവ്യയുടെ സ്വപ്നമായിരുന്നു സ്വന്തമായൊരു നൃത്ത വിദ്യാലയം. സ്വന്തമായൊരു ഡാൻസ് സ്കൂൾ എന്ന സ്വപ്ന സാക്ഷത്കരിച്ച സന്തോഷത്തിലാണ് താരം. തന്റെയും കുടുംബത്തിന്റെയും എല്ലാ

പിന്തുണയും നവ്യയ്ക്ക് ഉണ്ടാകുമെന്നും താരത്തിന്റെ ഭർത്താവ് സന്തോഷ് പറഞ്ഞു.മാതംഗിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സംവിധായകൻ സിബി മലയിലാണ് സ്വിച്ച് ഓൺ ചെയ്തത്. സൂര്യ കൃഷ്ണമൂർത്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി, കെ.മധു, എസ്.എൻ.സ്വാമി, നൃത്തരംഗത്തെ മറ്റു പ്രമുഖ വ്യക്തിത്വങ്ങളായ കലാധരൻ, മനു മാസ്റ്റർ തുടങ്ങിയവരും പങ്കെടുത്തിരുന്നു. നവ്യയുടെ നൃത്തഗുരു കൂടിയാണ് മനു മാസ്റ്റർ. ലോകപ്രശസ്ത നൃത്ത വിദ്യാലയമായ കലാക്ഷേത്രയുടെ മുൻ

ഡയറക്ടറായ പ്രിയദർശിനി ഗോവിന്ദ് ആദ്യമായാണ് കൊച്ചിയിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നത്. സിനിമയിൽ നിന്ന് മാറിയപ്പോഴും നൃത്തവുമായി വേദികളിൽ സജീവമായിരുന്നു നവ്യ. ഇപ്പോൾ അഭിനയവും നൃത്തവുമായി തിരക്കിലാണ് താരം. മനസ്സിൽ ആരാധന തോന്നിയിട്ടുള്ള കലാകാരിക്കൊപ്പം ഒരു നൃത്തശില്പശാലയ്ക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്നാണ് നവ്യ നായർ പറഞ്ഞത്. നവ്യ നായരുടെ വാർത്തകളെല്ലാം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

Rate this post

Comments are closed.