പിറന്നാൾ ദിനത്തിൽ നവ്യ ചേച്ചിക്ക് മുട്ടൻ പണി കൊടുത്ത് അനിയൻ; ഇതിലും വലുതൊന്നും എനിക്ക് വരാനില്ല നാട്ടുകാരെ ഓടി വരണേ എന്ന് നവ്യ നായർ.!! Navya Nair Brother Birthday Wishes Goes Viral

മലയാളം സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണല്ലോ നവ്യ നായർ. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൂടെ അഭിനയ ലോകത്ത് തിളങ്ങി നിൽക്കാനും നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇടക്കാലത്ത് വിവാഹവുമായി ബന്ധപ്പെട്ട് കൊണ്ട് അഭിനയ ലോകത്തുനിന്ന് വിട്ടുനിന്നിരുന്നുവെങ്കിലും തങ്ങളുടെ ഇഷ്ട താരത്തിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ ഒന്നടങ്കം.തുടർന്ന് ഈ വർഷം പുറത്തിറങ്ങിയ ഒരുത്തി എന്ന വി കെ പ്രകാശ് ചിത്രത്തിലൂടെ

ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തിലൂടെ തിരിച്ചുവരാനും താരത്തിന് സാധിച്ചിരുന്നു. ഈയൊരു ചിത്രം കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തതോടെ തന്റെ ആരാധക സ്വീകാര്യതയ്ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്ന് താരം ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി മാറിയ തന്റെ ഏതൊരു വിശേഷങ്ങളും ആരാധകരുമായി പങ്കിടാൻ സമയം കണ്ടെത്താറുണ്ട്. മാത്രമല്ല സ്റ്റൈലിഷ്, ട്രഡീഷണൽ ലുക്കിലുള്ള നിരവധി ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനും താരത്തിന് കഴിയാറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു നവ്യയുടെ പിറന്നാൾ എന്നതിനാൽ തന്നെ സിനിമാ ലോകത്തുള്ള സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധി പേരായിരുന്നു താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നത്. എന്നാൽ ഈ ഒരു പിറന്നാള്‍ ദിനത്തിൽ അനിയൻ രാഹുൽ നവ്യ നായർക്ക് കൊടുത്ത മുട്ടൻ പണിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നവ്യക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ” ഹാപ്പി ബർത്ത് ഡേ ചേച്ചി കുട്ടി, ഹാവ് എ ബ്ലാസ്റ് ” എന്ന് കുറിപ്പിനൊപ്പം ചേച്ചിക്ക് 40 വയസ്സ് തികഞ്ഞുവെന്നും രാഹുൽ തമാശ രൂപേണെ കുറിക്കുകയായിരുന്നു.

അനിയൻ രാഹുൽ പങ്കുവെച്ച ഈ ഒരു ചിത്രവും അടിക്കുറിപ്പും സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറിയതോടെ ഇതിന് മറുപടിയുമായി നവ്യ എത്തുകയും ചെയ്തു. ” ഇതിലും വലുതൊന്നും എനിക്ക് വരാനില്ല, പോടാ കുരങ്ങാ. എന്റെ വയസ്സ് വിക്കിപീഡിയയിൽ ഉണ്ട്. ഇവൻ എന്നെ മനപ്പൂർവം കരിവാരിത്തേക്കാൻ ചെയ്യുന്നതാണ്, നാട്ടുകാരെ ഓടി വരണേ ” എന്നായിരുന്നു തന്റെ അനിയൻ കുട്ടനോടൊപ്പമുള്ള ചിത്രത്തിൽ താരം കുറിച്ചിരുന്നത്. ഈയൊരു ചിത്രവും ക്ഷണനേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് രസകരമായ അഭിപ്രായങ്ങളുമായി എത്തുന്നത്.

Comments are closed.