ഓണാഘോഷം നേപ്പാളിൽ, ക്ഷേത്രപരിസരത്ത് നിന്നുള്ള ചിത്രങ്ങളുമായി നവ്യ.!! Navya Nair At Nepal

ഒരുത്തീ എന്ന വി കെ പ്രകാശ് ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ നവ്യാ നായർ മലയാളികളുടെ പ്രിയ താരമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം സിനിമയിലേയ്ക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. കുടുംബ ജീവിതത്തിലെ തിരക്കുകൾ കാരണമാണ് നവ്യ സിനിമയിൽ നിന്ന് മാറി നിന്നത്. താരത്തിന്റെ തിരിച്ചു വരവ് ഏറ്റവും കൂടുതൽ ആഘോഷമാക്കിയത് കുടുംബപ്രേക്ഷകരായിരുന്നു.

മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് ഒരുത്തീ പ്രദർശനം നടത്തിയത്. ചിത്രത്തില്‍ നവ്യയുടെ പ്രകടനം നിരൂപണ പ്രശംസയും നേടിയിരിന്നു. സിനിമയ്ക്ക് പുറമെ വ്യക്തമായ നിലപാടിലൂടെയും നവ്യ കൈയടി നേടാറുണ്ട്. കുട്ടിക്കാലത്ത് സ്കൂൾ കലോത്സവ വേദിയിലെ ശ്രദ്ധേയ
താരമായിരുന്ന നവ്യാ നായർ ഇപ്പോഴും തന്റെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കാറുണ്ട്.പ്രിത്വിരാജ് നായകനായി എത്തിയ നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക്

മുന്നിലെത്തിയ നവ്യ സിനിമയിൽ വീണ്ടും സജീവമായതിന്റെ ത്രില്ലിലാണ് ആരാധകർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ വളരെപ്പെട്ടെന്നാണ് വൈറലാകാറുള്ളത്. ഈയടുത്ത് ബനാറസി സില്‍ക്കിലുള്ള ഔട്ട്ഫിറ്റ് ധരിച്ച് നവ്യ എത്തിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. വീഡിയോയും താരം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ തന്റെ ഓണം അനുഭവം പങ്കുവയ്ക്കുകയാണ് നവ്യ. തന്റെ ഇത്തവണത്തെ ഓണം നേപ്പാളിൽ ആണെന്ന് താരം അറിയിച്ചു. പശുപതിനാഥ്‌ ക്ഷേത്രത്തിൽ ദർശനം ഉണ്ടായിരുന്നു എന്നും ഓണാസദ്യ മിസ്സ്‌ ആയെന്നും താരം ആരാധകരോട് പറഞ്ഞു.

ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ക്ഷേത്ര പരിസരത്ത് നിന്നുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്. താരത്തിന് നിരവധി ആളുകൾ ഓണാശംസകൾ നേരുന്നുണ്ട്. താരത്തിന്റെ വിശേഷങ്ങൾ അന്വേഷിക്കുന്നവരും ഏറെയാണ്. നവ്യ സുന്ദരിയായി എന്നും ചിലർ കുറിച്ചു. നടിയുടെ വസ്ത്രത്തെ പുകഴ്ത്തിയും ചിലർ എത്തി. പതിനയ്യായിരത്തോളം ആളുകൾ ചിത്രങ്ങൾ ലൈക്‌ ചെയ്തിട്ടുണ്ട്. നവ്യാ നായരുടെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.

Comments are closed.